ആദ്യത്തെ തവണ തന്നെ ACCA പാസ്സാകുക സാധ്യമാണോ? വളരെയധികം ശ്രദ്ധയും മികവും വേണ്ട പരീക്ഷയാണ് ACCA എങ്കിലും ആദ്യ തവണ തന്നെ പരീക്ഷ എഴുതി വിജയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല.
ലോകം മുഴുവൻ ഏതാണ്ട് 180 രാജ്യങ്ങളിൽ അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ യോഗ്യത എന്ന നിലയ്ക്കും വളരെയധികം ബഹുമാനിക്കപ്പെടുകയും ഉന്നത ശമ്പളം ലഭിക്കുന്നതുമായ ജോലി എന്നത് കൊണ്ടും ACCA വേറിട്ടുനിൽക്കുന്നു.
ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ആദ്യ ശ്രമത്തിൽ തന്നെ ACCA പരീക്ഷ പാസ്സാകുന്നത് തൊഴിൽ വിപണിയിൽ നിങ്ങളെ കൂടുതൽ യോഗ്യതയുള്ളവരാക്കും. കമ്പനികള്‍ തേടി വരികയും ചെയ്യും.
എങ്ങനെയാണ് ആദ്യ തവണ തന്നെ ACCA ജയിക്കാൻ വേണ്ടി തയാറെടുക്കേണ്ടത്? ലളിതമായ ഏതാനും മാറ്റങ്ങള്‍ നിങ്ങളുടെ പഠനരീതിയിലും തയാറെടുപ്പിലും വരുത്തിയാൽ തീര്‍ച്ചയായും നിങ്ങള്‍ക്കും ആദ്യ ശ്രമത്തിൽ തന്നെ ഈ പരീക്ഷ മറികടക്കാനാകും.
നേരത്തെ തുടങ്ങാം
ACCA വിദ്യാര്‍ഥികളെ ചാലഞ്ച് ചെയ്യുന്ന പരീക്ഷയാണ്. തയാറെടുപ്പുകളില്ലാതെ ഭാഗ്യം തുണയ്ക്കുമെന്ന് കരുതി നിങ്ങള്‍ പരീക്ഷയെ നേരിടാൻ ശ്രമിക്കരുത്. ACCA ഒരു കരിയര്‍ ആയി തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിന് അര്‍ഹിക്കുന്ന പ്രധാന്യത്തോടെ സമീപിക്കാം. എത്രയും നേരത്തെ തന്നെ പഠനം ആരംഭിക്കണം. ഒരു പ്രൊഫഷണൽ കോഴ്സ് ആയതുകൊണ്ട് തന്നെ ACCA പൂര്‍ത്തിയാക്കുന്ന പക്ഷം നിങ്ങള്‍ക്ക് മറ്റു ക്വാളിഫിക്കേഷനുകളില്ലാതെ തന്നെ ജോലിക്ക് കയറാം. അതുകൊണ്ടു തന്നെ എത്രയും നേരത്തെ നിങ്ങള്‍ പരീക്ഷ പാസ്സാകുന്നോ അത്രയും വേഗത്തിൽ നിങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തിൽ ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന ഒരു ജോലി കരസ്ഥമാക്കാം.
മുൻ പരീക്ഷ പേപ്പറുകള്‍ വിട്ടുകളയരുത്
ACCA പഠനത്തിൽ റിവിഷൻ വളരെ പ്രധാനമാണ്. വളരെ കുറഞ്ഞ സമയത്തിൽ പഠിച്ചെടുക്കാൻ കഴിയുന്ന പരീക്ഷയല്ല ACCA. ചിട്ടയായ പഠന പരീക്ഷ പാസ്സാകാൻ നിര്‍ണായകമാണ്. കൃത്യമായി ഒരു പഠന കലണ്ടര്‍ തയാറാക്കാം, അതനുസരിച്ച് പഠിച്ചു പോകാം. പാഠഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നത് വഴി നിങ്ങളുടെ ലോങ്ടേം മെമ്മറിയിൽ കാര്യങ്ങള്‍ ഉറക്കും. ഇത് എളുപ്പത്തിൽ പരീക്ഷയെ നേരിടാൻ സഹായിക്കും. പ്രാക്റ്റീസ് ടെസ്റ്റുകളും മോക് ടെസ്റ്റുകളും പരീക്ഷിക്കുകയും ചെയ്യാം. ഇത് യഥാര്‍ഥ പരീക്ഷയിൽ വേഗതയും ചോദ്യങ്ങളെ നേരിടാനുള്ള സമയവും കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
റിസോഴ്സുകള്‍ കണ്ടെത്താം
ACCA നിര്‍ദേശിക്കുന്ന റിസോഴ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഓരോ വിഷയങ്ങളെയും സംബന്ധിക്കുന്ന സിലബസ്, ടെക്നിക്കൽ ലേഖനങ്ങള്‍, എക്സാമിനര്‍ റിപ്പോര്‍ട്ടുകള്‍, പരീക്ഷ ടെക്നിക്കുകള്‍ തുടങ്ങിയവ ACCA വിദ്യാര്‍ഥികള്‍ക്കായി നിര്‍ദേശിക്കാറുണ്ട്. ഇത് കൃത്യമായി പിന്തുടര്‍ന്നാൽ പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനാകും.
കൂടുതൽ വിവരങ്ങൾക്ക്: