Latest Videos

ACCA പഠിച്ചാൽ ജോലി ഉറപ്പാണോ? സംശയങ്ങള്‍ക്ക് ഉത്തരം

By Web TeamFirst Published Jan 4, 2023, 5:32 PM IST
Highlights

നിങ്ങളുടെ സമയവും ഊര്‍ജ്ജവും ചെലവഴിച്ച് ACCA പഠിക്കുന്നതും അതൊരു കരിയര്‍ ആയി തെരഞ്ഞെടുക്കുന്നതും നല്ലൊരു തീരുമാനമാണോ?

അക്കൗണ്ടിങ് മേഖലയിൽ ഒരു കരിയര്‍ സ്വപ്‍നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാവുന്ന ഒരു പ്രോഗ്രാമാണ് എ.സി.സി.എ (ACCA - Association of Chartered Certified Accountants). ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു തൊഴിൽ മാനദണ്ഡമാണിത്. വളരെ വേഗത്തിൽ പ്രചാരത്തിലേക്ക് എത്തുന്ന ഒരു കോഴ്സ് ആണ് ഇതെങ്കിലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്.

നിങ്ങളുടെ സമയവും ഊര്‍ജ്ജവും ചെലവഴിച്ച് ACCA പഠിക്കുന്നതും അതൊരു കരിയര്‍ ആയി തെരഞ്ഞെടുക്കുന്നതും നല്ലൊരു തീരുമാനമാണോ? നമുക്ക് പരിശോധിക്കാം.

ACCA പഠിച്ചാൽ ജോലി ഉറപ്പാണോ?

ലോകം മുഴുവൻ അംഗീകാരമുള്ള കോഴ്സ് ആണ് ACCA. ഏതാണ്ട് 180 രാജ്യങ്ങളിൽ തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള അവസരം ACCA പാസ്സായവര്‍ക്ക് ലഭിക്കും. ലോകത്ത് എവിടെ നോക്കിയാലും കഴിവുള്ള അക്കൗണ്ടന്‍റുമാരുടെ എണ്ണം വളരെ കുറവാണ്. കൃത്യമായ ക്വാളിഫിക്കേഷനുകള്‍ ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് സ്കിൽ വികസിപ്പിക്കാനും ജോലി കണ്ടെത്താനും ഒരു പ്രയാസവുമില്ല. ACCA നിങ്ങളെ ചലഞ്ച് ചെയ്യുന്ന പ്രോഗ്രാം ആണെന്നത് സത്യമാണ്, അതോടൊപ്പം ഒരു അന്താരാഷ്ട്ര സ്റ്റാൻഡേഡ് കൂടെ നിങ്ങളെ അത് പരിചയപ്പെടുത്തും. ഈ പ്രൊഫഷണലിസം തന്നെയാണ് എളുപ്പത്തിൽ എവിടെയും ജോലി ലഭിക്കാൻ ACCA നിങ്ങളെ സഹായിക്കുക.

ACCA പഠിക്കുന്നത് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം നൽകുമോ?

തീര്‍ച്ചയായും. ലോകം മുഴുവൻ ACCA അംഗീകാരമുള്ള ഒരു പ്രൊഫഷണൽ മാനദണ്ഡമാണ് നൽകുന്നത്.  നിങ്ങള്‍ ACCA പ്രോഗ്രാം പൂര്‍ത്തിയാക്കുമ്പോള്‍ 179 രാജ്യങ്ങളിലെ 2.19 ലക്ഷം ACCA അംഗങ്ങളുടെയും 5.27 ലക്ഷം വിദ്യാര്‍ഥികളുടെയും കൂടെ ഭാഗമാകുകയാണ്. 2020ൽ മാത്രം പുതുതായി 1.50 ലക്ഷം ഒഴിവുകളാണ് ACCA പഠിച്ചവരെ തേടിയെത്തിയത്. ഇതിൽ EY, Amazon, PwC തുടങ്ങിയ വമ്പൻ കമ്പനികള്‍ ഉൾപ്പെടുന്നു.

ACCA നേരത്തെ പഠിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ്?

നിങ്ങളുടെ സ്വപ്നജോലിയിലേക്ക് എത്രയും നേരത്തെ എത്താം എന്നത് തന്നെയാണ് ACCA പഠിക്കുന്ന് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. കരിയര്‍ കെട്ടിപ്പടുക്കാന്‍ എല്ലാവരും വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍, ACCA പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് വളരെപ്പെട്ടന്ന് ഉയര്‍ന്ന ശമ്പളവും ബഹുമാനവും ലഭിക്കുന്ന ഒരു സ്ഥാനം നേടാനാകും. വെറും 21 വയസ്സിൽ തന്നെ നിങ്ങള്‍ക്ക് കരിയര്‍ ഉറപ്പിക്കാം എന്നത് തന്നെയാണ് ACCA നൽകുന്ന ഏറ്റവും വലിയ സൗകര്യം.

ACCA പരീക്ഷ പാസ്സാകാൻ ബുദ്ധിമുട്ടാണോ?

ചിട്ടയായ പഠനവും കൃത്യമായ ഗൈഡൻസും ഉണ്ടെങ്കിൽ ACCA പരീക്ഷ പാസാകാനാകും. കടുപ്പമുള്ള പരീക്ഷ എന്നതിനെക്കാള്‍ വിദ്യാര്‍ഥികളെ ചാലഞ്ച് ചെയ്യുന്ന ഒന്നാണ് ACCA എന്നതാണ് വാസ്തവം. സമാനമായ മറ്റ് അക്കൗണ്ടൻസി അധിഷ്ഠിത പരീക്ഷകളെ അപേക്ഷിച്ച് കൂടുതൽ പേര്‍ വിജയിക്കുന്ന പരീക്ഷയാണ് ACCA. താരതമ്യേന എളുപ്പമുള്ള പരീക്ഷ  ജയിക്കുന്നതിലൂടെ ലോകത്ത് എവിടെയും ഉയര്‍ന്ന ശമ്പളത്തിൽ ജോലിയെടുക്കാവുന്ന ക്വാളിഫിക്കേഷനും നിങ്ങള്‍ക്ക് നേടാനാകും എന്നതാണ് നേട്ടം. 

കൂടുതൽ വിവരങ്ങൾക്ക്:

 

click me!