സെയിൽസ് ടീമുകളെ ഒരു കുടക്കീഴിലാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; ലക്ഷ്യം ഒന്ന് മാത്രം

Published : Sep 19, 2025, 06:06 PM IST
air india express flight discount

Synopsis

കുറഞ്ഞ നിരക്കിലുള്ള എയർ ഇന്ത്യ എക്സ്പ്രസും ഫുൾ സർവീസ് എയർലൈൻ ആയ എയർ ഇന്ത്യയും ടാറ്റ ​ഗ്രുപ്പിന് കീഴിലുള്ളതാണ്

ദില്ലി: എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും സെയിൽസ് ടീമുകളെ ഒന്നാക്കി എയർ ഇന്ത്യ ഗ്രൂപ്പ്. ബിസിനസ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കം എന്നാണ് കമ്പനി വ്യക്തമാക്കിയത്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഗ്രൂപ്പിനെ ഏകീകപിക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. എയർ ഇന്ത്യ ഗ്രൂപ്പിന്റെ സെയിൽസ് മേധാവിയായ മനീഷ് പുരിയായിരിക്കും ടീമിനെ നയിക്കുന്നത്.

കമ്പനി പറയുന്നതനുസരിച്ച്, ഒരു ചട്ടക്കൂടിന് കീഴിൽ രണ്ട് എയർലൈനുകളുടെയും തടസ്സമില്ലാത്ത സേവങ്ങൾ ഉറപ്പാക്കാൻ ഈ നടപടി സഹായിക്കുമെന്നാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ടീമുകളുടെ ഏകീകരണം പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് സഹായിക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൻ അഗർവാൾ പറഞ്ഞു.

കുറഞ്ഞ നിരക്കിലുള്ള എയർ ഇന്ത്യ എക്സ്പ്രസും ഫുൾ സർവീസ് എയർലൈൻ ആയ എയർ ഇന്ത്യയും ടാറ്റ ​ഗ്രുപ്പിന് കീഴിലുള്ളതാണ്. 30,000-ത്തിലധികം ജീവനക്കാരുള്ള എയർലൈനുകൾ 300-ലധികം വിമാന സർവ്വീസുകളാണ് നടത്തുന്നത്. 55 ആഭ്യന്തര, 45 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നചത്തുന്നുമുണ്ട്. 2024-ലാണ് എയർ ഏഷ്യ ഇന്ത്യയും വിസ്താരയും എയർ ഇന്ത്യ എക്സ്പ്രസിലും എയർ ഇന്ത്യയിലും ലയിച്ചത്

ടാറ്റ ​ഗ്രൂപ്പ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിശീലന അക്കാദമി ആരംഭിച്ചിട്ടുമുണ്ട്. 2025-ൽ ഒരു പുതിയ ഫ്ലൈയിംഗ് സ്കൂൾ തുറക്കാൻ ടാറ്റ ​ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്,

 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്