ഫെസ്റ്റീവ് സെയിലിൽ ആമസോണിനെ തോൽപ്പിച്ച് ഫ്ലിപ്കാർട്ട്

By Web TeamFirst Published Nov 28, 2020, 12:20 PM IST
Highlights

കഴിഞ്ഞ ഫെസ്റ്റീവ് സീസണിൽ അഞ്ച് ബില്യൺ ഡോളറിന്റെ കച്ചവടമാണ് നടന്നത്.

മുംബൈ: ഉത്സവകാല വിപണനോത്സവത്തിൽ  ആമസോണിനെതിരെ ഫ്ലിപ്കാർട്ടിന് വമ്പൻ വിജയം. ഇന്ത്യൻ വിപണിയിൽ ഈ ഉത്സവ സീസണിൽ 90 ശതമാനമായിരുന്നു ആമസോണിന്റെയും ഫ്ലിപ്‌കാർട്ടിന്റെയും സംയോജിത മാർക്കറ്റ് ഷെയർ. അതിൽ തന്നെ 66 ശതമാനവും ഫ്ലി‌പ്‌കാർട്ടിനാണ്.

റെഡ്സീറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 88 ശതമാനം വളർച്ചയാണ് ഫെസ്റ്റീവ് സെയിലിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇക്കുറി ഉണ്ടായത്. രണ്ടാം നിര നഗരങ്ങളിൽ നിന്നുള്ള നാല് കോടി ഉപഭോക്താക്കളാണ് ഈ വളർച്ചയുടെ പ്രധാന സ്രോതസ്.

ഇത്തവണ 8.3 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ഫെസ്റ്റീവ് സെയിലിൽ നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനമാണ് വർധന. കഴിഞ്ഞ ഫെസ്റ്റീവ് സീസണിൽ അഞ്ച് ബില്യൺ ഡോളറിന്റെ കച്ചവടമാണ് നടന്നത്. ഈ വർഷം പ്രതീക്ഷിച്ചതിലും വളരെയധികം ഇടപാട് ഉയർന്നു.

സ്മാർട്ട്ഫോൺ വിപണിയാണ് ഫെസ്റ്റീവ് സെയിലിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഫാഷനെ മറികടന്ന് ഹോം ഡെക്കർ ആന്റ് ഫർണിച്ചർ സെക്ടർ കൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കി. 

click me!