രണ്ട് വർഷത്തിനകം ഐപിഒ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ബിസിനസ് വളർച്ച: മുത്തൂറ്റ് മിനി ഫിൻ എംഡി മാത്യു മുത്തൂറ്റ്

By Web TeamFirst Published Nov 27, 2020, 5:08 PM IST
Highlights

ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ സുരക്ഷിതമായി ഇരുന്നുതന്നെ ഓൺലൈനിൽ പേയ്മെന്റുകൾ നടത്താനും നിലവിലുള്ള സ്വർണ്ണ വായ്പകളിൽ തടസ്സമില്ലാത്ത ടോപ്പ്-അപ്പ് സൗകര്യം നേടാനും സൗകര്യമൊരുക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ (എൻബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് രാജ്യത്തുടനീളം വിപുലമായ ബിസിനസ് വിപുലീകരണവും ശ്രദ്ധേയമായ പുന:സംഘടനാ പദ്ധതികളും പ്രഖ്യാപിച്ചു. വിപുലീകരണത്തിലൂടെയും പുന:സംഘടനയിലൂടെയും ഈ സാമ്പത്തിക വർഷത്തിൽ 1,000 കോടി രൂപയുടെ ബിസിനസ് വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
 

വിപണി വിഹിത വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് വിജയവാഡയിൽ പുതിയതായി ഒരു സോണൽ ഓഫീസും ആന്ധ്രാപ്രദേശിൽ 13 പുതിയ ശാഖകളും ഉദ്ഘാടനം ചെയ്തു. എല്ലാ കൊവിഡ് -19 മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മുത്തൂറ്റിന്റെ കൊച്ചി ഹെഡ് ഓഫീസിൽ നിന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പുതിയ ശാഖകൾ ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു.

“ആന്ധ്രാപ്രദേശിലെ ഞങ്ങളുടെ പുതിയ ശാഖകളുടെയും വിജയവാഡയിലെ മേഖലാ ഓഫീസിന്റെയും ഉദ്ഘാടനം നടത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പുതിയ ശാഖകളും സോണൽ ഓഫീസും കൂട്ടിച്ചേർത്തതിലൂടെ കമ്പനിക്ക് ഇപ്പോൾ രാജ്യത്ത് 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 806 ശാഖകളുണ്ട്," മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

സ്വയംഭരണ സോണൽ ഓഫീസുകൾ ആരംഭിക്കും

പുതുതായി ഉദ്ഘാടനം ചെയ്ത ശാഖകൾ ഇവയാണ്: ഗൂട്ടി, അനന്ത്പുരം, ഗുണ്ടകൽ, യെമ്മിഗാനൂർ, നന്ദിയാല, കല്യാൺ ദുർഗം, നരസാരോപോട്ട, ധോൺ, ഒങ്കോൾ-കുർണൂൽ റോഡ്, തദിപാട്രി മെയിൻ, കുർണൂൽ-കല്ലൂർ എസ്റ്റേറ്റ്, ഒങ്കോൾ മെയിൻ, തദിപാട്രി-കടപ്പ റോഡ്.

ഞങ്ങളുടെ ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിനുമുളള ശ്രമത്തിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷാവസാനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആത്മാർത്ഥമായ ശ്രമം നടത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ട‌് ഭാവിയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
 
നവീകരണ, വിപുലീകരണ പദ്ധതിയുടെ ഭാഗമായി വളർച്ച വർദ്ധിപ്പിക്കുന്നതിനായി സോണൽ മാനേജർമാർ നിയന്ത്രിക്കുന്ന സ്വയംഭരണ സോണൽ ഓഫീസുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഭൂമിശാസ്ത്രപരമായ ഡിവിഷനുകളെ അടിസ്ഥാനമാക്കി സോണൽ ഓഫീസുകൾ ആരംഭിച്ചുകൊണ്ട് ഫിനാൻസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും പുന:സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

"

"ഈ സോണൽ ഓഫീസുകളിൽ ഓരോന്നിനും 70-100 ശാഖകളുണ്ടാകും, അത് ക്രമേണ 150 വരെ സ്കെയിൽ ചെയ്യും. ഓരോ സോണൽ ഓഫീസിലും ഒരു സോണൽ ഹെഡ് നേതൃത്വം നൽകും. ഈ സാമ്പത്തിക വർഷാവസാനത്തോടെ മൊത്തത്തിൽ ഒമ്പത് സോണൽ ഓഫീസുകൾ സ്ഥാപിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, അതിൽ രണ്ട് സോണൽ ഓഫീസുകൾ ഇതിനകം സേലം, വിജയവാഡ എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്, ”മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

വായ്പകളിൽ തടസ്സമില്ലാതെ ടോപ്പ്-അപ്പ് സൗകര്യം
 
ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനം നിലനിർത്തുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് കമ്പനി ഇന്ത്യയിലുടനീളമുള്ള ശാഖകൾ ഡിജിറ്റലൈസ് ചെയ്തു. ഈ സംരംഭം ഉപഭോക്താക്കളെ ഒറ്റത്തവണ സന്ദർശനത്തിലൂടെ തന്നെ സ്വർണ്ണ വായ്പ നേടാൻ സഹായിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ സുരക്ഷിതമായി ഇരുന്നുതന്നെ ഓൺലൈനിൽ പേയ്മെന്റുകൾ നടത്താനും നിലവിലുള്ള സ്വർണ്ണ വായ്പകളിൽ തടസ്സമില്ലാത്ത ടോപ്പ്-അപ്പ് സൗകര്യം നേടാനും സൗകര്യമൊരുക്കി.

"പകർച്ചവ്യാധി സമയത്ത് ഉപയോക്താക്കൾ തങ്ങൾക്ക് സൗകര്യപ്രദമായ വായ്പാ ഓപ്ഷനായി ഡിജിറ്റൽ സ്വർണ്ണ വായ്പയെ തിരഞ്ഞെടുത്തതിനാൽ ഈ മേഖലയിൽ വൻ വളർച്ച റിപ്പോർട്ട് ചെയ്തു. കൂടാതെ, ഞങ്ങളുടെ നിലവിലുള്ള ഇൻ-ഹൗസ് കോർ ബാങ്കിംഗ് സൊല്യൂഷനെ കൂടുതൽ മത്സരപരവും നൂതനവുമായ സംവിധാനത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള വിപുലമായ പദ്ധതികളും ഉണ്ടാകും. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായ വളർച്ച തുടരാനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ ബിസിനസ്സിന്റെ 25% വരെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ടുവരാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, എംഎസ്എംഇകൾ, ഇടത്തരം വരുമാന വിഭാഗം, ഇന്ത്യയിലുടനീളമുള്ള താഴ്ന്ന ഇടത്തരം വരുമാനക്കാർ എന്നിവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ധനകാര്യ സേവന പങ്കാളിയാകാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”
 
"കമ്പനിയിൽ നിലവിൽ 3000 ത്തിലധികം ജീവനക്കാരുണ്ട്, ഈ വർഷം രാജ്യത്തുടനീളം 400 ലധികം സ്റ്റാഫ് അംഗങ്ങളെ നിയമിച്ചിട്ടുണ്ട്.  ഈ പകർച്ചവ്യാധിയുടെ സമയത്ത് ലക്ഷം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. ഈ ആഗോള പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കുന്നതിന്, അർഹരായ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് ഞങ്ങൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്, അതുവഴി നമ്മുടെ രാജ്യത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നു, ”മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് കൂട്ടിച്ചേർത്തു.
 
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് അതിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റിൽ (എയുഎം) 25% വളർച്ചയും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭം 44 ശതമാനവും ഉയർത്തി. റേറ്റിംഗ് ഏജൻസിയായ ‘ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ്-റാ)’ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിംഗ് അപ്ഗ്രേഡ് ചെയ്തു.  അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്പനി അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) തയ്യാറെടുക്കുകയാണ്.
 
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്

1921 ൽ സാധാരണക്കാരന്റെ ധനകാര്യസ്ഥാപനമെന്ന നിലയിൽ ദാർശനികനായ മാത്യു മുത്തൂറ്റ് സ്ഥാപിച്ച വിശ്വസനീയമായ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (എൻബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്. മാത്യു മുത്തൂറ്റ് സ്ഥാപിച്ച ബിസിനസ്സ് ഇന്ന് 750 ലധികം ബ്രാഞ്ചുകളുള്ള ഒരു വലിയ എൻബിഎഫ്സി (Incorporated 1998) ആയി വളർന്നു. എളുപ്പത്തിൽ ലഭിക്കുന്ന സ്വർണ വായ്പകളും മറ്റ് മൈക്രോ ഫിനാൻസ് സേവനങ്ങളുമാണ് കമ്പനിയുടെ പ്രധാന ബിസിനസ്.

കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, തമിഴ്നാട്, പുതുച്ചേരി, മഹാരാഷ്ട്ര, ഗോവ, ദില്ലി, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വർഷങ്ങൾ കൊണ്ട് വളർന്നുവന്ന വിശാലമായ ബ്രാഞ്ച് ശൃംഖലയാണ് ഫിനാൻസ് കമ്പനിയുടെ കരുത്ത്. ഇതിലൂടെ സാധാരണക്കാർക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കാൻ കമ്പനിക്ക് കഴിയുന്നു.

ഉപഭോക്താവിന് ഒരു വൺ-സ്റ്റോപ്പ് അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വെൽത്ത് മാനേജ്മെന്റ്, മണി ട്രാൻസ്ഫർ (ആഭ്യന്തര, അന്തർ ദേശീയം), റീചാർജ് & ബിൽ പേയ്മെന്റുകൾ, ഇൻഷുറൻസ്, ട്രാവൽ, ടൂറിസം സേവനങ്ങൾ എന്നിവയും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നൽകുന്നു.

കമ്പനിയെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

click me!