രുചി സോയയുടെ മാനേജിം​ഗ് ഡയറക്‌ടറായി ബാബാ രാംദേവിന്റെ സഹോദരനെ നിയമിച്ചു

By Web TeamFirst Published Nov 28, 2020, 4:07 PM IST
Highlights

പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് പാപ്പരത്ത നടപടികൾ നേരിട്ട രുചി സോയയെ ഏറ്റെടുത്തത്.

ദില്ലി: പതഞ്ജലി ആയുര്‍വേദ് ഏറ്റെടുത്ത രുചി സോയയുടെ ബോര്‍ഡിലേക്ക് ബാബാ രാംദേവ് നിയമിതനായി. ഇളയ സഹോദരൻ രാം ഭാരത്, അടുത്ത സഹായി ആചാര്യ ബാൽകൃഷ്ണ എന്നിവരും അദ്ദേഹത്തോടൊപ്പം ബോർഡിലുണ്ട്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി 41 കാരനായ രാം ഭാരതിനെ നിയമിക്കുന്നതിന് ഓഹരി ഉടമകൾക്ക് നൽകിയ നോട്ടീസിലൂടെ രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് അനുമതി തേടിയതായി ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ദിവ്യ യോഗ മന്ദിർ ട്രസ്റ്റ് (ബിസിനസ്സ് ഏറ്റെടുക്കുന്നതിലൂടെ, ദിവ്യ ഫാർമസി), പതഞ്ജലി പരിവഹാൻ പ്രൈവറ്റ് ലിമിറ്റഡ്, പതഞ്ജലി ഗ്രാമുദിയോഗ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെട്ട പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് പാപ്പരത്ത നടപടികൾ നേരിട്ട രുചി സോയയെ ഏറ്റെടുത്തത്.

"2020 ഓഗസ്റ്റ് 19 ന് നടന്ന യോഗത്തിൽ കമ്പനിയുടെ ഡയറക്ടർ ബോർഡ് 2020 ഓഗസ്റ്റ് 19 മുതൽ 2022 ഡിസംബർ 17 വരെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി രാം ഭാരതിനെ നിയമിച്ചു. അദ്ദേഹത്തിന്റെ പദവി മുഴുവൻ സമയ ഡയറക്ടറിൽ നിന്ന് മാനേജിംഗ് ഡയറക്ടർ എന്ന നിലയിലേക്ക് മാറ്റി, ” കമ്പനി പ്രസ്താവനയിൽ പറ‌ഞ്ഞു.

click me!