പാരമ്പര്യ തനിമയും പരിശുദ്ധിയും ഉറപ്പു നല്കി ഭീമയുടെ നവീകരിച്ച ഷോറൂം

Web Desk   | Asianet News
Published : May 09, 2021, 04:43 PM IST
പാരമ്പര്യ തനിമയും പരിശുദ്ധിയും ഉറപ്പു നല്കി ഭീമയുടെ നവീകരിച്ച ഷോറൂം

Synopsis

ചെറിയ കുട്ടികൾ, ചെറുപ്പക്കാർ  മുതൽ  പ്രായമായവർ വരെ ഏത് പ്രായത്തിലുള്ളവർക്കും മികച്ച  ഡിസൈനിലുള്ള സ്വർണാഭരണങ്ങൾ ഭീമയിൽ നിന്ന് സ്വന്തമാക്കാം. കേരളം, കര്‍ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലുള്ള ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലുള്ള ഈ ഷോറൂം വ്യത്യസ്ഥമായ കളക്ഷനുകള് കൊണ്ട് ഉപഭോക്തക്കളെ ആകർഷിക്കുന്നു. കേരളം, കര്‍ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങളുടെയും സ്വർണാഭരണങ്ങളുടെയും വലിയ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്.  ഉപഭോക്താക്കളുടെ മാറിയ ആഭരണ സങ്കല്‍പങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഉൾകൊണ്ട് നെക്ലേസുകളുടെയും മാലകളുടെയും വിഭാഗങ്ങളിൽ വിവിധ കളക്ഷനുകളും ഈ സ്റ്റോറില് സജ്ജമാക്കിയിട്ടുണ്ട്.

സെയിൽസ് കണ്‍സള്‍ട്ടന്റുമായി വ്യക്തമായ ആശയവിനിമയം നടത്തി ഉപഭോക്താവിന് ആവശ്യമായ ആഭരണങ്ങൾ വാങ്ങുന്നതിനുള്ള അവസരമാണ് ഭീമ ഒരുക്കിയിട്ടുണ്ട്. ചെറിയ കുട്ടികൾ, ചെറുപ്പക്കാർ  മുതൽ  പ്രായമായവർ വരെ ഏത് പ്രായത്തിലുള്ളവർക്കും മികച്ച  ഡിസൈനിലുള്ള സ്വർണാഭരണങ്ങൾ ഭീമയിൽ നിന്ന് സ്വന്തമാക്കാം.

സേവന രംഗത്ത് പതിറ്റാണ്ടുകളായി നേടിയ  ഉപഭോക്താക്കളുടെ വിശ്വാസം തന്നെയാണ്  എന്നും  ഭീമയുടെ വിജയത്തിന്റെ കാരണം. ഡിസൈനുകളും പരിശുദ്ധിയും പണത്തിന് നല്‍കുന്ന മൂല്യവും നയങ്ങളിലെ സുതാര്യതയുമാണ് ഉപഭോക്താക്കൾക്ക് ഭീമയിലുള്ള വിശ്വാസത്തിന് കാരണം. ഇത് തന്നെയാണ് പ്രവാസികൾക്കിടയിലും ഭീമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്. 

പ്രവാസ ലോകത്തും നാടൻ തനിമയുള്ള ആഭരണങ്ങളുമായാണ് ഭീമ വിത്യസ്തമാവുന്നത്. പ്രവാസി ദമ്പതികളായ രഞ്ജിത്ത്, ഐശ്വര്യ എന്നിവർ ഭീമയിൽ നിന്നുള്ള ഷോപ്പിംഗ് അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെ. "മികച്ച ഡയമണ്ട് കളക്ഷനും മികച്ച സേവനവുമാണ് ഭീമയിലേയ്ക്ക് ഞങ്ങളെ ആകർഷിക്കുന്നത്. , കുട്ടികൾക്കടക്കം ആഭരണങ്ങൾ പതിവായി വാങ്ങുന്നത് ഭീമയിൽ  നിന്നാണ്."

 

ഉപഭോക്താക്കളുടെ വിശ്വാസത്തെ അടിയുറച്ച പാരമ്പര്യത്തിന്റെ തെളിവായാണ് ഭീമ  കണക്കാക്കുന്നത്. ഷാര്‍ജയിൽ നിന്ന് ദുബൈയിലെ ഭീമ ഷോറൂമിലേക്ക് എത്തിച്ചേരാൻ ഏറെ യാത്ര ചെയ്യേണ്ടിവരുന്ന കാര്യം ഉപഭോക്താക്കൾ  ചൂണ്ടിക്കാട്ടിയപ്പോഴാണ്  മുവൈലയിൽ ഷോറൂം തുടങ്ങാൻ തീരുമാനിച്ചതെന്നും ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതിനുമപ്പുറം അവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ തങ്ങൾക്ക്  സാധിക്കുന്നുണ്ടെന്നും നവീകരിച്ച ഭീമ സ്റ്റോർ ഉദ്ഘാടനത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് തന്ന അഭിമുഖത്തിൽ ഭീമ മാനേജിങ് പാര്‍ട്ണര്‍മാരായ ഡോ. ബി. ഗോവിന്ദനും, ബി അഭിഷേകും പറഞ്ഞു.

കുഞ്ഞുങ്ങളുടെ ജനനം മുതല്  വിവാഹം വരെയുള്ള വിവിധ അവസരങ്ങളിൽ കൂടുതൽ പേരും ആഭരണങ്ങൾ വാങ്ങുവാൻ എത്തുന്നത് ഭീമയിലാണ്. യുഎഇയിൽ തന്നെ ജനിച്ചു വളര്‍ന്നവരും ഇവിടുത്തെ ഉപഭോക്താക്കളാണ്. പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങൾ തന്നെയാണ് നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലെ ഷോറൂമിലേയ്ക്ക് ആളുകളെ കൂടുതലായി ആകർഷിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ നിന്നുള്ള ജയ, ഭീമയിൽ നിന്നുള്ള ഷോപ്പിംഗ് അനുഭവം പങ്കുവെക്കുന്നത് ഇങ്ങിനെ. "20 വർഷമായി ദുബായിലുള്ള ഞങ്ങൾ, നാട്ടിലാണെങ്കിലും ഇവിടെയാണെങ്കിലും സ്വർണ്ണം എടുക്കാറുള്ളത് ഭീമയിൽ നിന്നാണ്." മികച്ച സേവനമാണ് എന്നും ഭീമ തരുന്നതെന്നും ജയ പറയുന്നു.

 

മികച്ച കളക്ഷനും സേവനവും ഉറപ്പാക്കി ഭീമ ജ്വല്ലേഴ്‍സ് ഷാര്‍ജ മുവേലയയിലെ  ഷോറൂം റീലോഞ്ച് ചെയ്തതോടെ ഉപഭോക്താക്കൾക്ക് ഇനി പുത്തൻ ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാം.

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി