കഫെ കോഫീ ഡേ: 3535 കോടി രൂപ വകമാറ്റിയതായി കമ്പനിയുടെ കണ്ടെത്തല്‍

By Web TeamFirst Published Jul 24, 2020, 10:57 PM IST
Highlights

സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് കാരണം ആദായ നികുതി വകുപ്പ് മാനസികമായി ഉപദ്രവിച്ചതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
 

മുംബൈ: വിജി സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് വരെ എത്തിയ കോഫി ഡേ എന്ര്‍പ്രൈസസ് ലിമിറ്റഡ് കേസില്‍ ആദായ നികുതി വകുപ്പിന് ആശ്വാസം. കമ്പനി തന്നെ നടത്തിയ അന്വേഷണത്തില്‍, സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 3535 കോടി രൂപ വകമാറ്റിയതായി കണ്ടെത്തി. സിബിഐ മുന്‍ ഡെപ്യൂട്ടി ഐജി അശോക് മല്‍ഹോത്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് കാരണം ആദായ നികുതി വകുപ്പ് മാനസികമായി ഉപദ്രവിച്ചതാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ത്ഥയുടെ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്ന് 3535 കോടി രൂപ കോഫി ഡേ എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ സഹ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുണ്ടെന്നാണ് കണ്ടെത്തല്‍. 49 സഹ സ്ഥാപനങ്ങളാണ് കോഫി ഡേ എന്റര്‍പ്രൈസിന് കീഴിലുള്ളത്.

അതേസമയം കോഫി ഡേ എന്റര്‍പ്രൈസസിന് കീഴിലുള്ള കമ്പനികളില്‍ നിന്ന് 2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം 842 കോടി രൂപ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിന് കിട്ടാനുള്ളതാണ്. ഇത് കിഴിച്ചാല്‍ ഇന് 2693 കോടി രൂപ കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപനങ്ങള്‍ക്ക് കിട്ടാനുള്ളതാണ്. തുക ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!