ജൂൺ പാദത്തിൽ മികച്ച മുന്നേറ്റം നടത്തി എസ്ബിഐ ലൈഫ് ഇൻഷുറൻസ്

Web Desk   | Asianet News
Published : Jul 24, 2020, 03:57 PM IST
ജൂൺ പാദത്തിൽ മികച്ച മുന്നേറ്റം നടത്തി എസ്ബിഐ ലൈഫ് ഇൻഷുറൻസ്

Synopsis

ജൂൺ 30-ന് അവസാനിച്ച കാലയളവില്‍ 3,059 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കമ്പനി ശേഖരിച്ചിട്ടുള്ളത്.

മുംബൈ: എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2020 ജൂൺ 30-ന് അവസാനിച്ച് ത്രൈമാസത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയോടെ 390 കോടി രൂപ അറ്റാദായമുണ്ടാക്കി. സ്വകാര്യ വിപണി വിഹിതത്തില്‍ 23.9 ശതമാനം എന്ന നിലയില്‍ സ്ഥാപനം സംരക്ഷണ പോളിസികളുടെ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ് കമ്പനി.  

ജൂൺ 30-ന് അവസാനിച്ച കാലയളവില്‍ 3,059 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കമ്പനി ശേഖരിച്ചിട്ടുള്ളത്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 19 ശതമാനം വര്‍ധിച്ച് 1,75,355 കോടി രൂപയിലെത്തിയിട്ടുമുണ്ട്. 2019 ജൂൺ 30-ന് ഇത് 1,46,954 കോടി രൂപയായിരുന്നു. രാജ്യ വ്യാപകമായുള്ള 940 ഓഫിസുകളിലൂടെ പരിശീലനം നേടിയ 1,90,696 പ്രൊഫഷണലുകളാണ് കമ്പനിയുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

PREV
click me!

Recommended Stories

ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികമായി ഈടാക്കിയത് 1.80രൂപ, റിലയൻസ് റീട്ടെയ്ലിന് 5000 രൂപ പിഴ
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ