കഫേ കോഫി ഡേ ബാംഗ്ലൂര്‍ ടെക് പാര്‍ക്ക് വിറ്റു

Published : Sep 18, 2019, 12:45 PM IST
കഫേ കോഫി ഡേ ബാംഗ്ലൂര്‍ ടെക് പാര്‍ക്ക് വിറ്റു

Synopsis

5,000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുളളത്. 

ദില്ലി: കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ ബാംഗ്ലൂരിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍പ്പന നടത്തി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമകളാണ് കോഫി ഡേ എന്‍റര്‍പ്രൈസസ്. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് ഗ്ലോബല്‍ വില്ലേജ് വിറ്റത്. 

5,000 കോടി രൂപ കടബാധ്യതയാണ് കഫേ കോഫി ഡേയ്ക്കുളളത്. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ കമ്പനി തീരുമാനമെടുത്തത്. 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ