E commerce : ക്ലിയര്‍ ആൻഡ് സെയിൽ ; സാധനങ്ങൾ വാങ്ങാനും വിൽക്കാനും കേരളത്തിൽ നിന്നൊരു ഇ കോമേഴ്സ് പ്ലാറ്റ്​ഫോം

Published : Jan 27, 2022, 12:05 PM IST
E commerce : ക്ലിയര്‍ ആൻഡ് സെയിൽ ; സാധനങ്ങൾ വാങ്ങാനും വിൽക്കാനും കേരളത്തിൽ നിന്നൊരു ഇ കോമേഴ്സ് പ്ലാറ്റ്​ഫോം

Synopsis

കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ നിന്നും പത്തുലക്ഷത്തോളം ഉൽപന്നങ്ങൾ ക്ലിയര്‍ ആൻഡ് സെയിൽ  വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്. 

മനുഷ്യ ജീവിതത്തിൽ ഇന്ന് നിർണായക സ്വാധീനമാണ് ഓൺലൈൻ വിപണിക്ക്. സാധനങ്ങൾ വാങ്ങാനും വിൽക്കാനും എല്ലാം ഇന്ന് ഏറെയും ആശ്രയിക്കുന്നത് ഓൺലൈൻ വിപണിയെയാണ്. ഓരോ ഉത്പന്നങ്ങളും വിലപേശിയും അല്ലാതെയും  ഉപഭോക്താക്കൾക്ക് വാങ്ങാൻ ഒരു അവസരം ലഭിച്ചാലോ? കൂടുതൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ നിന്നുളള ഒരു ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ സി.എൻ.എസ് രംഗത്തെത്തുന്നത്.  ഏറ്റവും മികച്ച വിലയിൽ സാധനങ്ങൾ വാങ്ങാൻ ഇതിലൂടെ ഉപഭോക്താവിന് സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ മെച്ചപ്പെട്ട വിപണി കണ്ടെത്താനാകും എന്നത് വിൽപ്പനക്കാരനും ഒരു അനുകൂല ഘടകമാണ്. കേരളത്തിലുടനീളമുള്ള റീട്ടെയിൽ ഷോപ്പുകളിൽ നിന്നും പത്തുലക്ഷത്തോളം ഉൽപന്നങ്ങൾ  ക്ലിയര്‍ ആൻഡ് സെയിൽ  വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്. 

സാധനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ സഹായകരമായ രീതിയിലാണ് ക്ലിയര്‍ ആൻഡ് സെയിൽ പ്ലാറ്റ്​ഫോം ഒരുക്കിയിരിക്കുന്നത്. നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്ക്  വേണ്ടി ക്ലിയറൻസ് സെയിൽ ഒരുക്കി വെച്ചിരിക്കുന്നത്. ഓൺലൈനിൽ സാധനം ഓർഡർ ചെയ്ത ശേഷം കടകളിൽ നേരിട്ട് പോയി സാധനം കൈപ്പറ്റാനുള്ള സൗകര്യവും , കേരളത്തിലുടനീളം  സൗജന്യ  ഹോം ഡെലിവറിയും സി എൻ എസ് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്. പ്രാദേശിക കച്ചവടക്കാർക്കും സി എൻ എസ് പ്ലാറ്റ്ഫോമിന്റെ ഗുണം ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ നൽകാനുള്ള അവസരവും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട് . ആൻഡ്രോയിഡ്  ,ഐഒഎസ് വേർഷനുകളിൽ ക്ലിയര്‍ ആൻഡ് സെയിൽ ആപ്ലികേഷൻ  ലഭ്യമാണ്. ഔട്ട് ഹാൻസ് ബി പി എം എന്ന കോഴിക്കോട് ആസ്ഥാനമായ കമ്പനിയാണ് ഈ വ്യത്യസ്ത ആശയം മലയാളികൾക്കായി പരിചയപ്പെടുത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള ചെറുകിട വ്യാപാരികളെ ക്ലിയര്‍ ആൻഡ് സെയിൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാകും. അതുകൊണ്ടുതന്നെ പ്രാദേശിക വിപണിക്കും സി എൻഎസ് സഹായകരമാകുമെന്ന് ബിസിനസ് ഹെഡ് ദൃശ്യ ദേവദാസൻ പറഞ്ഞു.

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി