പ്രവർത്തനവുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്ക് അനുമതി ആവശ്യമില്ലെന്ന് ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസ്

By Web TeamFirst Published Jul 23, 2020, 7:04 PM IST
Highlights

യുപിഐ പേമെന്റ് സംവിധാനം പ്രകാരം എൻപിസിഐയാണ് പേമെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

ദില്ലി: പ്രവർത്തനവുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന വാദവുമായി ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. പങ്കാളികളായ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും സാങ്കേതിക സൗകര്യം ഒരുക്കുന്ന മൂന്നാം കക്ഷി മാത്രമാണ് തങ്ങളെന്നാണ് ദില്ലി ഹൈക്കോടതിയിലെ കമ്പനിയുടെ വാദം. 

യുപിഐ പേമെന്റ് സംവിധാനം പ്രകാരം എൻപിസിഐയാണ് പേമെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്നത്. ഗൂഗിൾ പേ വെറുമൊരു ആപ്ലിക്കേഷൻ ദാതാവ് മാത്രമായ മൂന്നാം കക്ഷിയാണ്. അതിനാൽ തന്നെ 2007 ലെ പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമപ്രകാരം റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വാദം.

ഗൂഗിൾ പേ ഒരു ധന ഉപകരണമല്ല. ഒരു സിസ്റ്റം ദാതാവോ പേമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നില്ല. ഇത് ഒരു മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ്. ഇതൊരു സാങ്കേതിക പ്രതലം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. യുപിഐ നെറ്റ്‌വർക്ക് വഴി ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ഇടപാട് നടത്താനാവും. വിവിധ ബാങ്കുകളെ എൻപിസിഐ നിയന്ത്രിക്കുന്ന യുപിഐ സിസ്റ്റവുമായി ബന്ധിപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഗൂഗിൾ പേയുടെ വാദം.

click me!