എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

Published : Jul 14, 2026, 08:59 PM IST
Erling Haaland raccoon clutching a whisky bottle

Synopsis

തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു

ഓസ്ലോ: ഫിഫ ലോകകപ്പിൽ ക്വാർട്ടർ മത്സരങ്ങളിൽ പരാജയപ്പെട്ട് പുറത്തായ നോർവെയ്ക്ക് ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി ഫുട്ബോൾ താരങ്ങളെ സ്വീകരിച്ചപ്പോൾ നോർവേയുടെ സ്ട്രൈക്കർ എർലിങ് ഹാളണ്ട് പുറത്തേക്ക് എത്തിയത് റക്കൂണിനെ സ്റ്റഫ് ചെയ്ത ഒരു കുപ്പിയുമായി ആയിരുന്നു. ഈ ചിത്രം തന്നെ പിന്തുടർന്ന് വീട്ടിലേക്ക് പോന്നത് എന്ന കുറിപ്പുമായി എർലിങ് ഹാളണ്ട് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളിൽ പങ്കുവക്കുകയും ചെയ്തിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് ഈ വിസ്കി കുപ്പി വൈറലായത്. 750 യുഎസ് ഡോളർ(ഏകദേശം 62000 രൂപ) വില വരുന്നതാണ് ഹാളണ്ട് നാട്ടിലേക്ക് കൊണ്ടുവന്ന ഈ വിസ്കിക്കുള്ളത്.

 

 

ടെക്സാസിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഡാലസിലെ വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ എന്ന കടയിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങുന്നത്. ഇവിടെ നിന്ന് കറുത്ത നിറത്തിലുള്ള കൗബോയ് തൊപ്പിയും, ലെതർ ബൂട്ടുകളും, ഒരു ടീ ഷർട്ടും ഇവിടെ നിന്ന് ഹാളണ്ട് വാങ്ങിയിരുന്നു. എന്നാൽ ഹാളണ്ട് വിസ്കി കുപ്പിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വച്ചതോടെ സെക്കന്റുകൾക്കുള്ളിലാണ് ഈ വിസ്കി റാക്കൂൺ വിറ്റുതീർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ടാറ്റയുടെ സ്വന്തമായി ഇനി ഈ മലയാളി കമ്പനിയും; അന്തിക്കാട്ടെ 'യോഗക്ഷേമം ലോണ്‍സ്' ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുക്കുന്നു
വിശപ്പിൽ നിന്ന് ജനിച്ച 'ഐഡിയ'! ഓഫീസ് കാന്റീനിലെ ക്യൂവിൽ നിന്ന് ലക്ഷം കോടിയുടെ സാമ്രാജ്യത്തിലേക്ക്; സൊമാറ്റോയ്ക്ക് ഇന്ന് 18-ാം ജന്മദിനം!