ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ആതർ എനർജിയിലെ നിക്ഷേപം വർധിപ്പിച്ച് ഹീറോ മോട്ടോകോർപ്പ്

By Web TeamFirst Published Jul 25, 2020, 11:42 PM IST
Highlights

ആതർ എനർജിയിലെ ഏറ്റവും വലിയ ഇക്വിറ്റി നിക്ഷേപകൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയാണ്. 

മുംബൈ: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ആതർ എനർജി നിലവിലുള്ള നിക്ഷേപകനായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിൽ നിന്ന് 84 കോടി രൂപയുടെ പുതിയ നിക്ഷേപം സ്വരൂപിച്ചു. കഴിഞ്ഞ വർഷം സച്ചിൻ ബൻസലിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് സി റൗണ്ടിന്റെ വിപുലീകരണമാണിത്.

പവൻ മുഞ്ജലിന്റെ നേതൃത്വത്തിലുള്ള ഹീറോ മോട്ടോകോർപ്പ് 2016 ൽ ആതർ എനർജിയുടെ സീരീസ് ബി ഫണ്ട് സമാഹരണത്തിലെ പ്രാഥമിക നിക്ഷേപകനായിരുന്നു. അന്ന് സ്റ്റാർട്ടപ്പിലേക്ക് 27 മില്യൺ ഡോളർ ധനസഹായം എത്തിയിരുന്നു. ആതർ എനർജിയിലെ ഏറ്റവും വലിയ ഇക്വിറ്റി നിക്ഷേപകൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയാണ്. 

ഈ മൂലധന സമാഹരണത്തിലൂടെ, 2021 അവസാനത്തോടെ കമ്പനിയുടെ സാന്നിധ്യവും ഉൽപ്പാദനവും 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആതർ ശ്രമിക്കുകയാണ്. ഇതിനുപുറമെ, ഇലക്ട്രിക് വാഹന നിർമാതാക്കൾ ഒക്ടോബർ മുതൽ ഹൈദരാബാദ്, പൂനെ, ദില്ലി, മുംബൈ എന്നിവിടങ്ങളിൽ തങ്ങളുടെ മുൻനിര സ്കൂട്ടറായ ആതർ 450 എക്സ് വിതരണം ചെയ്യാനും പദ്ധതിയിടുന്നുണ്ട്. 

click me!