ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി. കെ.ജി.അനിൽകുമാറിന് ഇരിങ്ങാലക്കുട നഗരസഭയുടെ ആദരം

Published : Jun 20, 2022, 01:00 PM IST
ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി. കെ.ജി.അനിൽകുമാറിന് ഇരിങ്ങാലക്കുട നഗരസഭയുടെ ആദരം

Synopsis

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭയ്ക്ക് അത്യാവശ്യമായിരുന്ന ആംബുലൻസ് സർവീസുകൾ നൽകിയതിനാണ് ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി. കെ.ജി.അനിൽകുമാറിനെ ആദരിച്ചത്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭയ്ക്ക് അത്യാവശ്യമായിരുന്ന ആംബുലൻസ് സർവീസുകൾ സാധ്യമാക്കിയ ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി. കെ.ജി.അനിൽകുമാറിനെ ഇരിങ്ങാലക്കുട നഗരസഭ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഞാറ്റുവേല മഹോത്സവത്തിലാണ് നഗരസഭയുടെ ആദരവ് മുൻ എം.പിയും പ്രശസ്ത സിനിമാ താരവുമായ ഇന്നസെന്റും പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടും ചേർന്ന് നൽകിയത്. 

ഇന്നസെന്റ് കെ.ജി.അനിൽ കുമാറിനെ പൊന്നാട അണിയിക്കുകയും, സത്യൻ അന്തിക്കാട് ഉപഹാരം നൽകുകയും ചെയ്തു. യോഗത്തിന് നഗരസഭ ചെയർ പേഴ്‌സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി.ചാർളി, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, കോ-ഓർഡിനേറ്റർമാരായ ജെയ്‌സൺ പാറേയ്ക്കാടൻ, പി.ആർ. സ്റ്റാൻലി, വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ, സി.സി. ഷിബിൻ, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ.കെ.ആർ. വിജയ, സന്തോഷ് ബോബൻ, പി.ടി. ജോർജ്, അൽഫോൻസ തോമസ്, അമ്പിളി ജയൻ, വാർഡ് കൗൺസിലർ അവിനാഷ് ഒ.എസ് എന്നിവർ സംസാരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും മീഷോയ്ക്ക് ആദായനികുതി വകുപ്പിന്റെ 'ഷോക്ക്'; 1500 കോടി രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ്
തുടക്കം പുസ്തക വിൽപനയിൽ നിന്ന്, ലോകത്തേക്ക് എത്തിക്കുന്നത് a to z വരെ; ജെഫ് ബെസോസിന്റെ സ്വന്തം ആമസോൺ കഥ!