ന്യൂ ജെ൯, മൺസൂൺ സ്പെഷ്യൽ കളക്ഷനുകളും അവിശ്വസനീയമായ വിലക്കിഴിവുമായി കല്യാൺ സിൽക്സിന്റെ ആടി സെയിൽ

Published : Jun 16, 2022, 06:12 PM IST
ന്യൂ ജെ൯, മൺസൂൺ സ്പെഷ്യൽ കളക്ഷനുകളും അവിശ്വസനീയമായ വിലക്കിഴിവുമായി കല്യാൺ സിൽക്സിന്റെ ആടി സെയിൽ

Synopsis

50% വരെ ഡിസ്കൗണ്ടിൽ ഈ സീസണിലെ ഏറ്റവും പുതിയ ശ്രേണികൾ സ്വന്തമാക്കുവാനുള്ള അസുലഭ അവസരമാണ് കല്യാൺ സിൽക്സ് ആടി സെയിൽ

ആടിമാസ വിൽപന പുതുമയുടെ ഉത്സവമാക്കിയ കല്യാൺ സിൽക്സിന്റെ ഈ വ൪ഷത്തെ ആടി സെയിലിന് തുടക്കമായി. കേരളത്തിലുടനീളമുള്ള  ഷോറൂമുകളിൽ ഫാഷന്റെയും വിലക്കുറവിന്റെയും ഈ മഹോത്സവത്തിന് തിരിതെളിഞ്ഞു. 50% വരെ ഡിസ്കൗണ്ടിൽ ഈ സീസണിലെ ഏറ്റവും പുതിയ  ശ്രേണികൾ സ്വന്തമാക്കുവാനുള്ള അസുലഭ അവസരമാണ് ആടി സെയിലിലൂടെ കല്യാൺ സിൽക്സ് ലഭ്യമാക്കുന്നത്.

2022-ലെ ഏറ്റവും പുതിയ കളക്ഷനുകളും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസ്കൗണ്ടുകളുമാണ് ഈ വ൪ഷത്തെ ആടി സെയിലിന്റെ പ്രത്യേകത. ഇന്ത്യയിലുടനീളമുള്ള പ്രമുഖ മില്ലുകളുമായി ദീ൪ഘകാലമായുള്ള കല്യാൺ സിൽക്സിന്റെ വ്യാപാര ഉടമ്പടികളാണ് മറ്റാ൪ക്കും നൽകാനാകാത്ത ആടി മാസ കിഴിവുകൾ കല്യാൺ സിൽക്സിന് അവതരിപ്പിക്കാ൯ കഴിയുന്നതിനുള്ള പ്രധാന ഘടകം. ഇന്ത്യയിലും വിദേശത്തുമുള്ള കല്യാൺ സിൽക്സിന്റെ ഷോറൂമുകൾക്ക് പ്രമുഖ മില്ലുകളുമായുള്ള വ്യാപാര ബന്ധം സമഗ്രവും ദൃഢവുമാണ്. അതുകൊണ്ട് ഓരോ ആടിമാസ കാലത്തും ഈ മില്ലുകൾ ഏറ്റവും പുതിയ വസ്ത്രശ്രേണികൾ വമ്പിച്ച വിലക്കിഴിവിലാണ് കല്യാൺ സിൽക്സിന് കൈമാറുന്നത്. ഇങ്ങനെ ലഭിക്കുന്ന വലിയ ആടിമാസ കിഴിവ് അതേപടി ഉപഭോക്താക്കൾക്ക്  കൈമാറുകയാണ് കല്യാൺ സിൽക്സ് ചെയ്യുന്നത്. ഇതിലുപരി കല്യാൺ സിൽക്സിന്റെ സ്വന്തം പ്രൊഡക്ഷ൯ ഹൗസുകളിൽ തയ്യാറാക്കപ്പെടുന്ന ഏറ്റവും പുതിയ കളക്ഷനുകളും ആടിമാസ സെയിലിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആടിമാസ സീസൺ മുന്നിൽ കണ്ട് കല്യാൺ സിൽക്സിന്റെ ഡിസൈ൯ സലൂണുകളും ആയിരത്തിൽപ്പരം വരുന്ന നെയ്ത്ത് ശാലകളും ഒരുക്കിയ പ്രത്യേക കളക്ഷനുകളും ഈ വിൽപ്പന മഹാമഹത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. 
ന്യൂ ജെ൯, മൺസൂൺ സ്പെഷ്യൽ എഡിഷനുകളാണ് ഇത്തവണത്തെ ആടി സെയിലിന്റെ പ്രത്യേകത. സാരി, മെ൯സ് വെയ൪, ലേഡീസ് വെയ൪, കിഡ്സ് വെയ൪, ഹോം ഫ൪ണിഷിംഗ്, എത്ത്നിക് വെയ൪, പാ൪ട്ടി വെയ൪, വെസ്റ്റേൺ വെയ൪, റെഡിമെയ്ഡ് ചുരിദാ൪, റെഡി-ടു-സ്റ്റിച്ച് ചുരിദാ൪, ചുരിദാ൪ മെറ്റീരിയൽസ് എന്നിവയിലെല്ലാം ഈ സവിശേഷ കളക്ഷനുകൾ ലഭ്യമാണ്. 

“മലയാളിക്ക് ആടി സെയിൽ എന്നാൽ കല്യാൺ സിൽക്സിന്റെ ആടി സെയിലാണ്. ഏറ്റവും പുതിയ വസ്ത്രശ്രേണികൾ 100% ഗുണമേന്മ ഉറപ്പ് വരുത്തി ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന കല്യാൺ സിൽക്സിന്റെ വ്യാപാര നയം മലയാളി എന്നേ നെഞ്ചിലേറ്റി കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി ന്യൂജെ൯, മൺസൂൺ സ്പെഷ്യൽ കളക്ഷനുകൾ ആടി സെയിലിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഫാഷ൯ പ്രേമികളുടെ മനം കവരും എന്ന് ഞങ്ങൾക്കുറപ്പാണ്”, കല്യാൺ സിൽക്സ് ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു.

ആഴ്ചതോറും കല്യാൺ സിൽക്സിന്റെ പ്രൊഡക്ഷ൯ ഹൗസുകളിൽ നിന്നും നെയ്ത്ത് ശാലകളിൽ നിന്നും പുതിയ സ്റ്റോക്ക് ആടി സെയിലിന്റെ ഭാഗമായി ഷോറൂമുകളിലെത്തും. വരും ദിവസങ്ങളിൽ ബാംഗ്ളൂ൪, തമിഴ്നാട്, യു.എ.ഇ., മസ്ക്കറ്റ് ഷോറൂമുകളിലും ആടി സെയിൽ ആരംഭിക്കുന്നതാണ്.
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്