300+ ബ്രാഞ്ചുകള്‍, ഉത്തരേന്ത്യയിലും സാന്നിധ്യം; ICL Fincorp വളര്‍ച്ച തുടരുന്നു

Published : Jan 28, 2023, 02:16 PM ISTUpdated : Feb 06, 2023, 07:51 PM IST
300+ ബ്രാഞ്ചുകള്‍, ഉത്തരേന്ത്യയിലും സാന്നിധ്യം; ICL Fincorp വളര്‍ച്ച തുടരുന്നു

Synopsis

തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ICL Fincorp കോർപറേറ്റ് ഓഫിസിൽ വൈകീട്ട് നാല് മണി മുതൽ എട്ട് മണി വരെ എല്ലാ പ്രവർത്തനദിവസവും ഈവനിംഗ് കൗണ്ടറുകൾ പ്രവർത്തിക്കും

തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ICL Fincorp കോർപറേറ്റ് ഓഫിസിൽ വൈകീട്ട് നാല് മണി മുതൽ എട്ട് മണി വരെ എല്ലാ പ്രവർത്തനദിവസവും ഈവനിംഗ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് ICL Fincorp അറിയിച്ചു. ഗോൾഡ് ലോൺ, നിക്ഷേപം, ഇൻഷുറൻസ് തുടങ്ങി ICL Fincorp-ന്‍റെ എല്ലാവിധ സേവനങ്ങളും ഈവനിംഗ് കൗണ്ടറുകളിൽ ലഭ്യമാണ്. ഭാവിയിൽ ഈ സൗകര്യം ഇന്ത്യ ഒട്ടാകെയുള്ള മറ്റു ബ്രാഞ്ചുകളിലും ലഭ്യമാകും.

മൂന്ന് പതിറ്റാണ്ടിലേറെയായി സാമ്പത്തിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ICL Fincorp-ന് ഇന്ത്യയിൽ മൊത്തമായി 300-ൽ അധികം ബ്രാഞ്ചുകളുണ്ട്. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL Fincorp ലഭ്യമാക്കുന്നു.

കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലും ICL Fincorp സേവനങ്ങള്‍ ലഭ്യമാണ്. ഒഡീഷയിൽ 2021-ൽ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിക്ക് നിലവിൽ 35 ബ്രാഞ്ചുകളുണ്ട്. തമിഴ്നാട്ടിൽ 50-ലേറെ ബ്രാഞ്ചുകളും ICL Fincorp നടത്തുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന രംഗത്ത് ഗോൾഡ് ലോണിന് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ICL Fincorp. യാതൊരു ഹിഡൻ ചാർജ്ജുകളുമില്ലാതെ കുറഞ്ഞ സമയത്തിൽ വളരെ എളുപ്പത്തിൽ ഗോൾഡ് ലോണിന്  അപേക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഡോക്യുമെന്റേഷനും ICL ഗോൾഡ് ലോൺ ഉറപ്പാക്കുന്നു. കുറഞ്ഞ സമയത്തിൽ തന്നെ ലോൺ പാസായി ഉപഭോക്താവിന്റെ അക്കൗണ്ടിൽ പണം എത്തുന്നതാണ്. തവണ വ്യവസ്ഥയിൽ ലോൺ തിരിച്ചടക്കാനുള്ള സൗകര്യവും ലഭ്യമാണ്.

വീട്ടിലിരുന്ന് തന്നെ ഗോൾഡ് ലോൺ സേവനം എന്ന ആശയം മുൻനിര്‍ത്തി ICL മൊബൈല്‍ ഗോള്‍ഡ് ലോൺ പദ്ധതി ICL Fincorp ആരംഭിച്ചിരുന്നു. ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിദ്ധ്യത്തില്‍, സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും ഉറപ്പാക്കി തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് ICL മൊബൈല്‍ ഗോള്‍ഡ് ലോൺ സേവനങ്ങൾ നൽകുന്നത്. 24×7 CCTV നിരീക്ഷണം, അംഗീകൃത ഉദ്യോഗസ്ഥർ, സുരക്ഷിതമായ ലോക്കർ, GPS ട്രാക്കിംഗ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ നിങ്ങളുടെ സ്വർണ്ണത്തിന് 100% സുരക്ഷ ഉറപ്പുനൽകുന്നു.

2023-ൽ ലാറ്റിൻ അമേരിക്കൻ കരീബിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ICL Fincorp സിഎംഡി അഡ്വ. കെ. ജി. അനിൽകുമാറിനെ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷണറായി നിയമിച്ചിരുന്നു.

ICL ഗ്രൂപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ക്ക്: ടോൾ-ഫ്രീ: 1800 31 333 53, ഇ-മെയ്ൽ: info@iclfincorp.com
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്