കൊറോണ ബാധ: ഇൻഡി​ഗോ വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു, സിഇഒയുടെ വാക്കുകൾ ഇങ്ങനെ

By Web TeamFirst Published Mar 19, 2020, 4:11 PM IST
Highlights

ടേക്ക്- ഹോം സാലറിയിൽ കുറവു വരുത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തനിക്ക് അറിയാമെന്നും ദത്ത പറഞ്ഞു.

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടെന്നും വൈസ് പ്രസിഡന്റുമാരും കോക്ക്പിറ്റ് ക്രൂവിന്റെയും 15% ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടെന്നും ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു. സിഇഒയുടെ 25 % സാലറിയാണ് വെട്ടിക്കുറയ്ക്കുന്നത്. 

കൊറോണയെ തുടർന്ന് വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി, എയർലൈൻ വ്യവസായത്തിന്റെ നിലനിൽപ്പ് ഇപ്പോൾ അപകടത്തിലാണ് അതിൽ ശമ്പളത്തിൽ കുറവ് വരുത്തുകയാണെന്ന് ദത്ത പറഞ്ഞു. ടേക്ക്- ഹോം സാലറിയിൽ കുറവു വരുത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തനിക്ക് അറിയാമെന്നും ദത്ത പറഞ്ഞു.

“വളരെയധികം വിമുഖതയോടും അഗാധമായ ഖേദത്തോടും കൂടി, 2020 ഏപ്രിൽ ഒന്ന് മുതൽ എ, ബി ശമ്പളം ബാൻഡുകൾ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും ഞങ്ങൾ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്,” ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. ബാൻഡ് എ, ബി എന്നിവയാണ് ശമ്പള ക്ലാസിലെ ഏറ്റവും കുറഞ്ഞ ശമ്പളക്കാർ. കമ്പനിയുടെ ജീവനക്കാരിൽ ഏറിയ പങ്കും ഈ വിഭാ​ഗത്തിലാണ് വരുന്നത്. 

click me!