ആസ്തികളിൽ ഒരു ഭാഗം കൂടി വിറ്റ് ലോകത്തിലെ ഒന്നാമത്തെ ധനികൻ

By Web TeamFirst Published Nov 6, 2020, 5:56 PM IST
Highlights

ഈ വർഷം ഇത് മൂന്നാം തവണയാണ് ബെസോസ് തന്റെ ആമസോൺ ഓഹരികൾ വിൽക്കുന്നത്.

ജെഫ് ബെസോസ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനാണ്. ആമസോണിന്റെ വളർച്ചയാണ് ബെസോസിനെ നേട്ടത്തിന്റെ നെറുകയിൽ എത്തിച്ചത്. ആ ജെഫ് ബെസോസ്, തന്റെ ആസ്തിയുടെ ഒരു ഭാഗം വിറ്റതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. മൂന്ന് ബില്യൺ ഡോളർ വില വരുന്ന (ഏതാണ്ട് 22171 കോടി രൂപ)  വില വരുന്ന ആമസോണിന്റെ പത്ത് ലക്ഷം ഓഹരികൾ വിറ്റതായാണ് വാർത്ത.

ആമസോണിൽ ബെസോസിനുണ്ടായിരുന്ന ഓഹരിയുടെ 1.8 ശതമാനം വരുമിതെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ രണ്ടിനും മൂന്നിനുമാണ് ഈ ഇടപാട് നടന്നത്. ആരാണ് ഓഹരികൾ വാങ്ങിയതെന്ന കാര്യം പുറത്തുവന്നിട്ടില്ല. നികുതി കിഴിച്ചാൽ ഈ ഇടപാടിലൂടെ 2.3 ബില്യൺ ഡോളർ (16999 കോടി രൂപ) ബെസോസിന് ലഭിക്കും. എങ്കിലും ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നിലനിർത്തും. നിലവിൽ 189.6 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി.

ഈ വർഷം ഇത് മൂന്നാം തവണയാണ് ബെസോസ് തന്റെ ആമസോൺ ഓഹരികൾ വിൽക്കുന്നത്. 10 ബില്യൺ ഡോളറിന്റെ ഓഹരികളാണ് ഇങ്ങിനെ വിറ്റത്. ഇതോടെ കമ്പനിയിൽ ബെസോസിനുണ്ടായിരുന്ന ഓഹരി 10.6 ശതമാനമായി. 

click me!