ജെറ്റ് എയർവേസ് 2021 ഏപ്രിലിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചേക്കും, നിലവിലെ വിമാനങ്ങൾ വിൽക്കും

Web Desk   | Asianet News
Published : Nov 20, 2020, 08:05 PM ISTUpdated : Nov 20, 2020, 08:11 PM IST
ജെറ്റ് എയർവേസ് 2021 ഏപ്രിലിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചേക്കും, നിലവിലെ വിമാനങ്ങൾ വിൽക്കും

Synopsis

തുടക്കത്തിൽ ആഭ്യന്തര സർവീസുകളാകും നടത്തുക.  

മുംബൈ: കട ബാധ്യതകളെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കേണ്ട‌ി വന്ന ജെറ്റ് എയർവേസ് 2021 ഏപ്രിലേടെ വീണ്ടും സജീവമായേക്കും. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചാൽ 2021 മുതൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് കമ്പനിയെ ഏറ്റെടുത്ത ഉടമകളായ കർലോക് ക്യാപിറ്റലിന്റെയും യുഎഇ വ്യവസായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യത്തിന്റെ പ്രതീക്ഷ. 

നിലവിൽ കമ്പനിയുടെ പക്കലുളള 12 വിമാനങ്ങളെ വിൽക്കാനാണ് കൺസോർഷ്യത്തിന്റെ തീരുമാനം. ഇതിന് പകരം വിമാനങ്ങൾ വാങ്ങും. 2021 ഏപ്രിലോടെ 20 വിമാനങ്ങളുമായി വ്യോമയാന വ്യവസായ രം​ഗത്ത് സജീവമാകാനാണ് ഇപ്പോഴത്തെ പദ്ധതി. തുടക്കത്തിൽ ആഭ്യന്തര സർവീസുകളാകും നടത്തുക.  

ജെറ്റ് എയർവേസിന് നിലവിൽ 40,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ വായ്പാദാതാക്കളായ എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐഡിബിഐ ബാങ്ക് തുടങ്ങിയവയ്ക്ക് 25,000 കോ‌ടിയിലേറെ നൽകാനുണ്ട്. കമ്പനി നിയമ ട്രൈബ്യൂണലിന് സമർപ്പിച്ച പദ്ധതി പ്രകാരം, വായ്പാദാതാക്കൾക്ക് തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5 ശതമാനം ഓഹരി കൈമാറും. ഇതോടൊപ്പം എയർലൈനിന്റെ പ്രിവിലേജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5 ശതമാനം ഓഹരിയും നൽകും. 

പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം കൊണ്ട് ആകെ ഫ്ലീറ്റ് 100 വിമാനങ്ങളാക്കാനും അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കാനുമാണ് കൺസോർഷ്യത്തിന്റെ പദ്ധതി.  

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ