ജെറ്റ്​ എയർവേയ്​സ്​ വീണ്ടും പറക്കും: പുനരുജ്ജീവന പദ്ധതിയുമായി മുന്നോട്ടുപോകാൻ എൻസിഎൽടിയുടെ അംഗീകാരം

Web Desk   | Asianet News
Published : Jun 22, 2021, 11:52 PM ISTUpdated : Jun 22, 2021, 11:59 PM IST
ജെറ്റ്​ എയർവേയ്​സ്​ വീണ്ടും പറക്കും: പുനരുജ്ജീവന പദ്ധതിയുമായി മുന്നോട്ടുപോകാൻ എൻസിഎൽടിയുടെ അംഗീകാരം

Synopsis

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 

മുംബൈ: ജെറ്റ് എയർവേസ് വീണ്ടും പറക്കാനൊരുങ്ങുന്നു. കമ്പനിയെ ഏറ്റെടുത്ത കൽറോക്ക് ക്യാപിറ്റലിന്റെയും മുരാരി ലാൽ ജലന്റെയും നേതൃത്വത്തിലുളള കൺസോർഷ്യം സമർപ്പിച്ച റസല്യൂഷൻ പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് അംഗീകാരം നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 2020 ഒക്ടോബറിൽ, യുകെയിലെ കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാൽ ജലന്റെയും നേതൃത്വത്തിലുളള കൺസോർഷ്യം സമർപ്പിച്ച പുനരുദ്ധാരണ പദ്ധതിക്ക് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) അംഗീകാരം നൽകിയിരുന്നു. കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2019 ൽ എയർലൈൻ പാപ്പരത്ത്വത്തിലാവുകയായിരുന്നു. 

ആഭ്യന്തര സ്ലോട്ടുകൾ പ്രവർത്തിപ്പിച്ചു കൊണ്ടും അന്താരാഷ്ട്ര റൂട്ടുകൾ പുനരാരംഭിച്ചും ജെറ്റ് എയർവേസ് ഈ വേനൽക്കാലത്ത് വീണ്ടും പറക്കുമെന്ന് പുതിയ ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരുജ്ജീവന പദ്ധതിയിൽ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവ കൂടാതെ ചെറിയ നഗരങ്ങളിലേക്കുളള ചരക്ക് സേവനവും യാത്രാ വിമാന സർവീസും ഉൾപ്പെ‌ടുന്നു. ഒരു പുന: സംഘടനയിലൂടെ വിമാനക്കമ്പനി വീണ്ടും വിജയകരമായി മുന്നേറും എന്നാണ് നിക്ഷേപരുടെ ശുഭാപ്തി വിശ്വാസം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി