Latest Videos

ലാഭവിഹിതം പ്രഖ്യാപിച്ച് അടിവസ്ത്ര നിർമ്മാണ കമ്പനിയായ ജോക്കി; നിക്ഷേപകർക്ക് ഒരു ഷെയറിന് എത്ര കിട്ടും

By Web TeamFirst Published May 24, 2024, 5:58 PM IST
Highlights

ഓഹരി ഉടമകൾക്ക് ഒരു ഇക്വിറ്റി ഷെയറിന് 120 രൂപ ലാഭവിഹിതവും ജോക്കി പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രീമിയം ഇന്നർവെയർ ബ്രാൻഡായ ജോക്കി 2024 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് ഒരു ഇക്വിറ്റി ഷെയറിന് 120 രൂപ ലാഭവിഹിതവും ജോക്കി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിയതിൻ്റെ സമ്പന്നമായ ചരിത്രമുണ്ട്, ജോക്കിയുടെ ലൈസൻസിയായ പേജ് ഇൻഡസ്ട്രീസിന്. 2007 മുതൽ ഒരു ഇക്വിറ്റി ഷെയറിന് 6 രൂപ എന്ന തോതിൽ ലാഭവിഹിതം നൽകിയപ്പോൾ 2024 ഫെബ്രുവരിയിൽ കമ്പനി പ്രഖ്യാപിച്ച ഏറ്റവും ലാഭവിഹിതം 100 രൂപയായിരുന്നു. 2023 ൽ ജോക്കി 4 തവണ ലാഭവിഹിതം നൽകി - 60 രൂപ, 60 രൂപ, 75 രൂപ, 75 രൂപ എന്നിങ്ങനെയാണ് ഒരു ഇക്വിറ്റി ഷെയറിന് ലാഭ വിഹിതം നൽകിയത്. നിലവിലെ വിപണി വിലയിൽ, പേജ് ഇൻഡസ്ട്രീസിൻ്റെ ലാഭവിഹിതം 0.87 ശതമാനമാണ്.

അടുത്തിടെ ജോക്കി നഗരങ്ങളിൽ പുതിയ  വിതരണ ശൃംഖല ആരംഭിക്കുകയാണ് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. മെട്രോ സിറ്റികൾക്ക് പുറത്തേക്ക് നിരവധി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്ന ജോക്കി, ഡിമാന്റുകൾ കുറഞ്ഞതോടെ ഇവയെല്ലാം വെട്ടി കുറച്ചിരുന്നു.

കോവിഡിന് മുൻപ് സിറ്റികളിൽ ജോക്കി ഉത്പന്നങ്ങൾ വൻ തോതിൽ വിറ്റുപോയിരുന്നു.  പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജോക്കിക്ക് വലിയ ഡിമാൻഡ് ആണുള്ളത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം വർക്ക് ഫ്രം ഹോം തുടരാൻ കമ്പനികൾ നിരബന്ധിതരായപ്പോൾ ജോക്കി പുതിയ തന്ത്രം പ്രയോഗിച്ചു. നഗരങ്ങളിൽ നിന്നും വിട്ട് ചെറുപട്ടണങ്ങളിലേക്ക് ഷോപ്പുകൾ ആരംഭിച്ചു. ഇതിനു കാരണം ആളുകളെല്ലാം നഗരങ്ങളിൽ നിന്ന് പിൻവാങ്ങിയതായിരുന്നു. എന്നാൽ അതെല്ലാം കഴിഞ്ഞതോടെ നഗരങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ജോക്കി

tags
click me!