അവിശ്വസനീയ വിലക്കിഴിവും പുതുപുത്തൻ ശ്രേണികളുമായ് കല്യാൺ സിൽക്സ് ആടി സെയിൽ

Published : Jun 15, 2023, 06:14 PM IST
അവിശ്വസനീയ വിലക്കിഴിവും പുതുപുത്തൻ ശ്രേണികളുമായ് കല്യാൺ സിൽക്സ് ആടി സെയിൽ

Synopsis

ഈ ആടി സെയിലിലൂടെ ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത് നൂതന  ശ്രേണികൾ  50% വരെ വിലക്കുറവിൽ സ്വന്തമാക്കുവാനുള്ള അസുലഭാവസരമാണ്.

മലയാളിക്ക് ആടി സെയിൽ ഫാഷന്റെ ഉത്സവമാക്കിയ കല്യാൺ സിൽക്സ് വിസ്മയിപ്പിക്കുന്ന വിലക്കിഴിവും നാലിരട്ടി വലിയ ശ്രേണികളുമായ് ഈ വർഷത്തെ ഏറ്റവും വലിയ ആടിമാസ മാമാങ്കത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ജൂൺ 15-ന് കല്യാൺ സിൽക്സിന്റെ  കേരളത്തിലുടനീളമുള്ള  ഷോറൂമുകളിലും ഒപ്പം ബാംഗ്ലൂ‌ർ  ഷോറൂമുകളിലും ആടി  സെയിലിന് ആരംഭമായി.

ഈ ആടി സെയിലിലൂടെ ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത് നൂതന  ശ്രേണികൾ  50% വരെ വിലക്കുറവിൽ സ്വന്തമാക്കുവാനുള്ള അസുലഭാവസരമാണ്.

മുൻവർഷങ്ങളിലെപ്പോലെ തന്നെ ഇന്ത്യയിലെ പ്രമുഖ മില്ലുകൾ കല്യാൺ സിൽക്സിന് മാത്രം നൽകുന്ന ആടി    മാസ കിഴിവുകൾ ഉപഭോക്താവിന് കൈമാറുന്നത്  കൊണ്ടാണ് മറ്റാർക്കും നൽകാൻ കഴിയാത്തത്ര വിലക്കുറവിൽ ആടിമാസ കളക്ഷനുകൾ ലഭ്യമാക്കുവാൻ കല്യാൺ സിൽക്സിന് സാധിക്കുന്നത്. കല്യാൺ സിൽക്സിന്റെ സ്വന്തം നെയ്ത്ത് ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ഈ സീസണിനായ് പ്രത്യേകം തയ്യാറാക്കിയ കളക്ഷനുകളാണ് ആടി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ വിപണിയിലെത്തുന്നത്.

സാരി, മെൻസ് വെയർ, വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ് എന്നിവയിലെല്ലാം ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകളാണ് പുതുമ ഇഷ്ടപ്പെടുന്ന മലയാളികളുടെ മുന്നിൽ ആടി സെയിലിലൂടെ കല്യാൺ സിൽക്സ് അവതരിപ്പിക്കുന്നത്. അലൻ സോളി, വാൻ ഹ്യൂസൻ, ലൂയി ഫിലിപ്പ്, പാർക്ക് അവന്യൂ തുടങ്ങി മെൻസ് വെയറിലെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെ ശ്രേണികളും 50% വരെ വിലക്കുറവിലാണ്  ഈ ആടി  സെയിലിലൂടെ വിറ്റഴിക്കപ്പെടുന്നത്.  ലേഡീസ് വെയർ, കിഡ്സ് വെയർ, ഹോം ഫർണിഷിങ്ങ് എന്നിവയിലെ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് അവിശ്വസനീയ വിലക്കുറവിൽ സ്വന്തമാക്കാം. ഇതാദ്യമായാണ് ഇത്രയധികം ബ്രാൻഡുകൾ ഇത്രയും വിലക്കുറവിൽ ഒരു ആടി സെയിലിലൂടെ വിപണനത്തിനെത്തുന്നത്.  

“ആടി  സെയിലിലൂടെ  അവതരിപ്പിക്കപ്പെടുന്ന  ശ്രേണികളിൽ ഒരു വലിയ പങ്കും ഇന്ത്യയിലെ വൻ നഗരങ്ങളിൽ  പോലും ഇനിയും ലഭ്യമായിത്തുടങ്ങിയവയല്ല. തികച്ചും നൂതന കളക്ഷനുകൾ  ചെറിയ വിലയിൽ വിപണിയിൽ എത്തിക്കുവാൻ കഴിയുന്നു എന്നതാണ് കല്യാൺ സിൽക്സിന്റെ ആടി സെയിലിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ   വെറുമൊരു ഡിസ്കൗണ്ട്  സെയിൽ എന്നതിലുപരി ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഒരു ഫാഷൻ ഉത്സവമായാണ്  കല്യാൺ സിൽക്സിന്റെ ആടി സെയിലിനെ മലയാളി വിലയിരുത്തിയിരിക്കുന്നത്”,  കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

ഓരോ വിഭാഗത്തിലും നാലിരട്ടി കളക്ഷനുകളുമായാണ് ഈ ആടി സെയിൽ മലയാളിയെ വിസ്മയിപ്പിക്കുന്നത്. ഇതിന് പുറമെ ഓരോ ആഴ്ചയും കല്യാൺ സിൽക്സിന്റെ ഡിസൈൻ സലൂണുകളിൽ നിന്നും നെയ്ത്ത് ശാലകളിൽ നിന്നും എത്തുന്ന ശ്രേണികൾ ഉപഭോക്താക്കൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്