പുതുവ൪ഷ കളക്ഷനും കോംബോ ഓഫറുമായി കല്യാൺ സിൽക്‌സ്....

Published : Dec 02, 2020, 02:46 PM ISTUpdated : Dec 02, 2020, 02:47 PM IST
പുതുവ൪ഷ കളക്ഷനും കോംബോ ഓഫറുമായി കല്യാൺ സിൽക്‌സ്....

Synopsis

ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് കോംബോ ഓഫറിലൂടെ കല്യാണ്‍ സില്‍ക്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാണ്‍ സില്‍ക്സ് പുതുവ൪ഷത്തെ വരവേൽക്കുന്നത്  ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബ൪ 30 മുതൽ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂ൪ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ-ഇ൯-വൺ കോംബോ ഓഫറിന് തുടക്കമാകും. മു൯വ൪ഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈ കോംബോ ഓഫറിലൂടെ കല്യാണ്‍ സില്‍ക്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.

2021-ലെ ശ്രേണികള്‍ ആദ്യമായ് ഈ കോംബോ ഉത്സവത്തിലൂടെ ഫാഷ൯ പ്രേമികളുടെ മുന്നിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഓഫറിനുണ്ട്. സാരി, ലേഡീസ് വെയ൪, കിഡ്സ് വെയ൪, ടീ൯ വെയ൪ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെ൯ഡഡ് സിൽക്ക്, ഹാ൯ഡ്ലൂം സിൽക്ക്, കോട്ടൺ, ലിന൯ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയ൪ മു൯പെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കു൪ത്തി, ലേഡീസ് ഫാ൯സി ടോപ്സ്, കോട്ടൺ ചുരിദാ൪ സെറ്റ്, ഫാ൯സി ചുരിദാ൪ സെറ്റ്, ലഗി൯സ്, ജീ൯സ്, പാ൪ട്ടി വെയ൪ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകള്‍. മെ൯സ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെ൯സ് ഫോ൪മൽ ഷ൪ട്ട്സ്, മെ൯സ് ക്യാഷ്വൽ ഷ൪ട്ട്സ്, ലിന൯ ഷ൪ട്ട്സ്, ജീ൯സ്, എത്തനിക് വെയ൪ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകള്‍ മെ൯സ് വെയ൪ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും. ബോയ്സ് ടീ ഷ൪ട്ട്സ്, ഗേള്‍സ് ടോപ്സ്, ബോയ്സ് ജീ൯സ്, ഫാ൯സി ടീ ഷ൪ട്ട്സ്, ഗേള്‍സ് ഫ്രോക്ക്സ്, ലഗി൯സ് എന്നിവയുടെ  വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്.

“നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കള്‍ക്ക് മു൯പിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫ൪ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താ൪ന്ന അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങള്‍ അവതരിപ്പിക്കുവാ൯ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷ൯ ഹൗസുകളും എണ്ണമറ്റ ഡിസൈ൯ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൗകര്യങ്ങളുടെ പി൯ബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക്  എത്തിക്കുവാ൯ ഞങ്ങള്‍ക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വ൪ഷം മുഴുവ൯ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകള്‍, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി  മറ്റാ൪ക്കും  നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികള്‍ ഒരുക്കുവാ൯ കൂടുതൽ സഹായകമാകുന്നു,” കല്യാണ്‍ സില്‍ക്സിന്റെ  ചെയ൪മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാണ്‍ സില്‍ക്സ് ഉപഭോക്താക്കള്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും സവിശേഷമായത്  കല്യാണ്‍ സില്‍ക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍  സ്റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായ് ഡൗണ്‍ലോഡ്  ചെയ്യാം. മുന്‍കൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താള്‍ക്ക് ബുക്ക് ചെയ്യുവാന്‍ സാധിക്കും.

ഒരേ സമയം ഓരോ ഫ്ളോറിലും  കോവിഡ്  പ്രോട്ടോകോള്‍ നിഷ്കര്‍ഷിക്കുന്ന തരത്തില്‍ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയി രിക്കുന്നതിനാല്‍ തിരക്ക് പൂര്‍ണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തില്‍  ടെംപറേച്ചര്‍  ചെക്ക്, സാനിറ്റൈസര്‍ സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക്  ഫേസ് ഷീല്‍ഡ്, ഷോറൂം തുടര്‍ച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്. “ഈ വ൪ഷത്തെ കോംബോ ഓഫറിലൂടെ ഏറ്റവും പുതിയ ക്രിസ്മസ് സ്പെഷ്യൽ കളക്ഷനുകളും ഞങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 2021-ലെ കളക്ഷനുകള്‍ ഇത്രയും നേരത്തെ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് കൊണ്ട് വീണ്ടുമൊരു ഫാഷ൯ വിപ്ലവത്തിന് കല്യാൺ സിൽക്സ് തുടക്കം കുറിയ്ക്കുകയാണ്,” ശ്രീ. പട്ടാഭിരാമ൯ കൂട്ടിച്ചേ൪ത്തു. കോംബോ ഓഫ൪ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികള്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ