ഇനിയും വരാം ലോക് ഡൗണുകൾ; ഒരു യൂസ്ഡ് കാർ വാങ്ങാൻ മടിക്കണ്ട!

By Web TeamFirst Published Dec 1, 2020, 7:50 PM IST
Highlights

പുതിയ കാറിനായുള്ള ഭീമമായ മുതൽമുടക്ക് വേണ്ട എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കൊള്ളാവുന്ന ഒരു ബൈക്കിന്റെ വിലക്ക് ഒന്നാന്തരമൊരു യൂസ്ഡ് കാർ വാങ്ങാം. മാരുതിയുടെ ട്രൂ വാല്യൂ ഷോറൂമുകൾ ഇത്തരത്തിൽ ഏറ്റവും മികച്ച യൂസ്ഡ് കാറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ പേരുകേട്ടവയാണ്.

നമ്മുടെ യാത്രാപ്ലാനുകളെയെന്നല്ല, ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നാണ് കോവിഡ് കാലം. ഇത്തരം പകർച്ചവ്യാധി ഭീഷണികൾ ഇനിയും എപ്പോൾ വേണമെങ്കിലും വന്നേക്കാമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നതും.  സ്വന്തമായി വാഹന സൗകര്യങ്ങളില്ലാത്ത സാധാരണക്കാരെ കോവിഡ് മൂലം ഉണ്ടായ പൊതുഗതാഗത നിയന്ത്രണങ്ങൾ ഭീകരമായി ബാധിച്ചു. തൊഴിലും ബിസിനസും സ്തംഭിച്ചു.

കുടുംബമായി യാത്ര ചെയ്യാനാകുന്ന സ്വന്തമായ ഒരു വാഹനം ഏവർക്കും അത്യന്താപേക്ഷിതമാണ് എന്നാണ് കോവിഡ് കാലം കാലം നമ്മെ പഠിപ്പിക്കുന്നത്. എങ്കിലേ അത്യാവശ്യ യാത്രകളെങ്കിലും മുടങ്ങാതിരിക്കൂ. അതിനായി സാധാരണക്കാരന് ഇന്ന് ഏറ്റവും ലാഭകരം ഒരു യൂസ്ഡ് കാർ വാങ്ങുന്നതാണ്.

പുതിയ കാറിനായുള്ള ഭീമമായ മുതൽമുടക്ക് വേണ്ട എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കൊള്ളാവുന്ന ഒരു ബൈക്കിന്റെ വിലക്ക് ഒന്നാന്തരമൊരു മാരുതി യൂസ്ഡ് കാർ വാങ്ങാം. യൂസ്ഡ് കാറുകൾ പരമാവധി ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും വാങ്ങുകയാണ് നല്ലത്. അത് കമ്പനി ടെക്നീഷ്യന്മാർ തന്നെ പരിശോധിച്ചു സർവീസ് ചെയ്തു ഫിറ്റ്നസും ഗുണനിലവാരവും ഉറപ്പുവരുത്തിയ വാഹനങ്ങളാകും അങ്ങിനെ ലഭിക്കുക. കമ്പനിയുടെ തന്നെ ഗ്യാരന്റി, വാറന്റി എന്നിവയും ഉറപ്പുവരുത്താം. മാരുതിയുടെ ട്രൂ വാല്യൂ ഷോറൂമുകൾ ഇത്തരത്തിൽ ഏറ്റവും മികച്ച യൂസ്ഡ് കാറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ പേരുകേട്ടവയാണ്.

പുതിയ കാർ വാങ്ങിയശേഷം വിൽക്കുകയാണെങ്കിൽ വലിയ വില വ്യത്യാസം വന്നേക്കാം; എന്നാൽ യൂസ്ഡ് കാർ വാങ്ങി കുറച്ചുകാലം ഉപയോഗിച്ചശേഷം വിൽക്കുകയാണെങ്കിൽ തന്നെ മുടക്കിയ പണത്തിന്റെ നല്ലൊരുപങ്കും തിരിച്ചുകിട്ടും. വിപണിയിൽ മറ്റുള്ള ബ്രാൻഡുകളേക്കാൾ റീസെയിൽ വാല്യൂ കൂടുതലുള്ള മാരുതി കാറുകൾ ആണെങ്കിൽ മുടക്കിയ പണം അങ്ങനെതന്നെ തിരിച്ചു കിട്ടാനും സാധ്യതയേറെയാണ്.

സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള സ്മാർട്ട് ബഡ്ജറ്റിങ്ങിന്റെ കൂടി ഭാഗമാണ് ഒരു യൂസ്ഡ് കാർ വാങ്ങുക എന്നത്. അത്യാവശ്യങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ പരമാവധി ഉപയോഗക്ഷമത എന്നതാണല്ലോ സ്മാർട്ട് ബഡ്ജറ്റിങ്ങ്. വിനോദസഞ്ചാരകേന്ദ്രങ്ങൾ എല്ലാം അടച്ചിടുകയും ദീർഘദൂര യാത്രകൾ ഏറെക്കുറെ അസാധ്യമാവുകയും ചെയ്തിട്ടുള്ള കോവിഡ് കാലത്ത് അടിപൊളി യാത്രകൾക്കായി വലിയ വില കൊടുത്ത് ബിഗ് ബജറ്റ് ബൈക്ക് ഒക്കെ വാങ്ങുന്നത് വിവേകപൂർവ്വമായ ഒരു തീരുമാനമാകില്ല. എന്നാൽ ആ പണംകൊണ്ട് ഒരു യൂസ്ഡ് കാർ വാങ്ങുന്നത് കുടുംബത്തിന് മൊത്തം ഉപകാരപ്രദവും സുരക്ഷിതവും ആകുന്ന ഒന്നാകും. ലോക്ഡൗൺ  കാലത്തെ വ്യക്തിപരവും കുടുംബപരവുമായ എല്ലാ ആവശ്യങ്ങൾക്കും ഈ കാറിനെ ആവോളം ഉപയോഗിക്കാം.

click me!