കല്യാൺ സിൽക്സിൽ 3000 രൂപയുടെ പർച്ചേസിൽ 3 ​ഗിഫ്റ്റ് വൗച്ചറുകൾ നേടാം

Published : Aug 22, 2023, 10:36 AM IST
കല്യാൺ സിൽക്സിൽ 3000 രൂപയുടെ പർച്ചേസിൽ 3 ​ഗിഫ്റ്റ് വൗച്ചറുകൾ നേടാം

Synopsis

ഓ​ഗസ്റ്റ് 31 വരെയുള്ള പർച്ചേസിൽ 500 രൂപയുടെ മൂന്നു ​ഗിഫ്റ്റ് വൗച്ചറുകൾ. 4500 രൂപയുടെ പർച്ചേസിൽ മൂന്ന് ​ഗിഫ്റ്റ് വൗച്ചറും റെഡീം ചെയ്യാം.

ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ കല്യാൺ സിൽക്സ് ആരംഭിച്ച "റൺ ടു കല്യാൺ സിൽക്സ് ഓണം ഫെസ്റ്റി'ന് വൻ സ്വീകരണം. ലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും കല്യാൺ സിൽക്സിന്റെ ഷോറൂമുകൾ സന്ദർശിച്ച് ഓണക്കോടികൾക്കൊപ്പം ഗിഫ്റ്റ് വൗച്ചറുകളും സ്വന്തമാക്കുന്നത്. 

ഓഗസ്റ്റ് 31 വരെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ നിന്ന് 3000 രൂപയ്ക്ക് തുണിത്തരങ്ങളെടുക്കുമ്പോൾ 500 രൂപയുടെ മൂന്ന് ഗിഫ്റ്റ് വൗച്ചറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ കല്യാൺ സിൽക്സിൽ നിന്നു നടത്തുന്ന ഓരോ 1500 രൂപയുടെ പർച്ചേസുകൾക്കും ഓരോ ഗിഫ്റ്റ് വൗച്ചറുകൾ വീതം റെഡീം ചെയ്യാം. 4500 രൂപയുടെ പർച്ചേസ് ചെയ്യുമ്പോൾ 3 വൗച്ചറുകൾ ഒരുമിച്ചും റെഡീം ചെയ്യാവുന്നതാണ്.

പട്ടുവസ്ത്രങ്ങളുടെ ഏറ്റവും വലിയ വിപണന ശൃംഖലയാണ് കല്യാൺ സിൽക്സിന്റേത്. ഇന്ത്യയിലും വിദേശത്തുമായി 35 ഷോറൂമുകളുള്ള കല്യാൺ സിൽക്സ് കൂടുതൽ സ്ഥലങ്ങളിൽ ഷോറൂമുകൾ തുറന്നും നിലവിലുള്ളവ കൂടുതൽ വിശാലമാക്കിയും വിപുലീകരണത്തിന്റെ പാതയിലാണ്.

ഓണം വർണാഭമാക്കുന്നതിനായി എല്ലാത്തരം വസ്ത്രങ്ങളുടേയും വിപുലമായ കളക്ഷനുകളാണ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിച്ചേർന്നിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ ഓണപ്പുടവകൾ, പട്ടുവസ്ത്രങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം സജ്ജമായ വിഭാഗങ്ങളാണ് കല്യാൺ സിൽക്സിന്റെ വിശാലമായ ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. 

മാറുന്ന കാലത്തിനും അഭിരുചികൾക്കുമനുസരിച്ചുള്ള വിവാഹ വസ്ത്രങ്ങളുടെ വിപുലശേഖരവും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കല്യാണ സാരികൾക്കൊപ്പം ഫാഷൻ വസ്ത്രങ്ങളും സ്ത്രീപുരുഷ ഭേദമന്യേ എല്ലാ പ്രായക്കാർക്കും ആഘോഷങ്ങൾക്ക് ധരിക്കാൻ പുതിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങളും ഇവിടെയുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്