കേരള സര്‍ക്കാര്‍ വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന്‌

Published : Apr 05, 2023, 12:43 PM ISTUpdated : Apr 05, 2023, 12:45 PM IST
കേരള സര്‍ക്കാര്‍ വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന്‌

Synopsis

കല്യാൺ സിൽക്സ് കണ്ണൂര്‍ ഷോറൂമിന് ടെക്സ്റ്റൈൽ വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ വജ്ര സുവര്‍ണ്ണ പുരസ്‌കാരം കല്യാണ്‍ സില്‍ക്സിന്‌ ലഭിച്ചു. പതിനൊന്ന് മേഖലകളിലെ സ്ഥാപനങ്ങളാണ്‌ എക്സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹരായത്‌ ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ കല്യാണ്‍ സില്‍ക്സ്‌ കണ്ണൂര്‍ ഷോറൂമിനാണ്‌ പുരസ്‌കാരം ലഭിച്ചത്‌.

തൊഴില്‍ വകുപ്പ്‌ മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്ന്‌ വജ്ര പുരസ്കാരം കല്യാണ്‍ സില്‍ക്സ്‌ പ്രതിനിധി ശ്രീജിത്‌ കെ.എം. ഏറ്റുവാങ്ങി. സംസ്ഥാനത്ത്‌ മെച്ചപ്പെട്ട തൊഴില്‍ സംസ്കാരം സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട്‌ തൊഴില്‍ വകുപ്പ്‌ നടപ്പിലാക്കുന്ന ഗ്രേഡിങ്ങ്‌ പദ്ധതിയുടെ ഭാഗമായാണ്‌ മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്നത്‌.

മികച്ച തൊഴില്‍ ദാതാവ്‌, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സഹൃദം, തൊഴിലാളി ക്ഷേമം, തൊഴിലിടത്തെ സുരക്ഷ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ്‌ വിജയിയെ കണ്ടെത്തിയിരിക്കുന്നത്‌.

തിരുവനത്തപുരത്ത്‌ ഹോട്ടല്‍ ഹയാത്ത്‌ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ്‌ സെക്രട്ടറി അജിത്‌ കുമാര്‍, ലേബര്‍ കമ്മീഷണര്‍ കെ. വാസുകി, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്