നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും തമ്മില്‍ രഹസ്യ ചര്‍ച്ച: നേതൃത്വ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം; തീരുമാനമായില്ലെന്ന് സൂചന

Published : Oct 30, 2026, 01:13 PM IST
tata sons n chandrasekharan, noel tata

Synopsis

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും തമ്മിൽ നടത്തിയ നിർണായക ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. കമ്പനി ലിസ്റ്റിംഗ്, എസ്.പി. ഗ്രൂപ്പിന്റെ ഓഹരികൾ, ചെയർമാന്റെ കാലാവധി തുടങ്ങിയ വിഷയങ്ങളിലാണ് ഭിന്നത നിലനിൽക്കുന്നത്. ഇതിനിടെ, 70 വയസ്സ് തികയുന്ന നോയൽ ടാറ്റ ഗ്രൂപ്പിലെ ആറ് പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ നിന്ന് പടിയിറങ്ങും.

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 25നായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ടാറ്റ സണ്‍സിന്റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്, ഹോള്‍ഡിങ് കമ്പനിയിലെ ഷാപൂര്‍ജി പല്ലോന്‍ജി (എസ്.പി.) ഗ്രൂപ്പിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശം, ചന്ദ്രശേഖരന്റെ ചെയര്‍മാന്‍ കാലാവധി തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്.

ചന്ദ്രശേഖരനെ വീണ്ടും ചെയര്‍മാനായി നിയമിക്കുന്നതിന് അംഗീകാരം നല്‍കാന്‍ സ്വീകരിച്ച നടപടിക്രമങ്ങളെയും വോട്ടിങ് വ്യവസ്ഥകളെയും ചോദ്യം ചെയ്ത് നോയല്‍ ടാറ്റ ഒക്ടോബര്‍ 26ന് കത്തയച്ചിരുന്നു. ഇതിന് പുറമെ, ബോര്‍ഡ് യോഗത്തിന്റെ റെക്കോര്‍ഡിങ്ങുകള്‍, അന്തിമ മിനിറ്റ്‌സ്, വോട്ടിങ് രേഖകള്‍ എന്നിവയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ടാറ്റ ഗ്രൂപ്പിലെ ആറ് പ്രമുഖ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും. നവംബര്‍ 12ന് 70 വയസ്സ് തികയുന്നതോടെയാണ് ഈ മാറ്റം. നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കുള്ള വിരമിക്കല്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം.

എന്നാല്‍, ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും. നിലവില്‍ ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ ഇന്റര്‍നാഷനല്‍, ട്രെന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ദുബായിലെ ടാറ്റ ഇന്റര്‍നാഷനല്‍ വെസ്റ്റ് ഏഷ്യ ഡിഎംസിസി എന്നീ കമ്പനികളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് നോയല്‍ ടാറ്റ.

ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി എന്നിവയുടെ നോണ്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. സ്പാനിഷ് ഫാഷന്‍ റീട്ടെയിലറായ ഇന്‍ഡിടെക്‌സുമായി ബന്ധപ്പെട്ട സംയുക്ത സംരംഭമായ ഇന്‍ഡിടെക്‌സ് ട്രെന്റ് റീട്ടെയില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

രാജിവെക്കാൻ ജീവനക്കാർക്ക് പണം വാഗ്‍ദാനം ചെയ്ത് മൈക്രോസോഫ്റ്റ്
പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കി, പിന്നാലെ ആമസോണിൽ വീണ്ടും പിരിച്ചുവിടൽ; 250 ജീവനക്കാരെ ഒഴിവാക്കി