ഡാറ്റ സുരക്ഷ: ഗൂഗിളിനും ആമസോണിനും വന്‍ പിഴ ചുമത്തി ഫ്രാന്‍സ്

By Web TeamFirst Published Dec 11, 2020, 8:23 AM IST
Highlights

വെബ്‌സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് പിഴ.
 

പാരിസ്: ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി. 12 കോടി ഡോളറാണ് ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന് ചുമത്തിയതാകട്ടെ 4.2 കോടി ഡോളറും. കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാന്‍സിലെ റെഗുലേറ്റര്‍ അന്വേഷണം നടത്തുകയായിരുന്നു. ഗൂഗിളിന്റെ കാര്യത്തില്‍ മൂന്ന് നിയമ ലംഘനങ്ങളാണ് ഏജന്‍സി കണ്ടെത്തിയത്. ആമസോണ്‍ രണ്ട് ലംഘനങ്ങള്‍ നടത്തി.

വെബ്‌സൈറ്റിലെത്തുന്ന ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് പിഴ. കുക്കീസിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ നല്‍കിയ വിവരങ്ങളും വിശദമല്ല. ഫ്രാന്‍സിലെ ഐടി നിയമം പ്രകാരം ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇവരുടെ ഉപകരണത്തിലേക്ക് കുക്കീസ് വീഴരുത്. കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ശക്തമായ നടപടിയാണ് യൂറോപ്പിലാകെ സ്വീകരിക്കുന്നത്.
 

click me!