നിർണായക റിപ്പോർട്ട് എൻസിഎൽടിക്ക് മുന്നിൽ; യുകെ-യുഎഇ ബിസിനസ് കൺസോർഷ്യത്തിന് ജെറ്റിനെ രക്ഷിക്കാനാകുമോ?

By Web TeamFirst Published Nov 6, 2020, 11:39 PM IST
Highlights

2019 ഏപ്രിൽ 17 ന് പ്രവർത്തനം നിലച്ച എയർലൈനിനെ പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിച്ചു കൊണ്ടുളളതാണ് ഈ ബിഡ്. 

മുംബൈ: ജെറ്റ് എയർവേസിന്റെ റെസല്യൂഷൻ പ്രൊഫഷണൽ വായ്പാദാതാക്കളുടെ സമിതി അംഗീകരിച്ച പുനരുജ്ജീവന പദ്ധതി ദേശീയ കമ്പനി ലോ ട്രിബ്യൂണലിന് (എൻസിഎൽടി) സമർപ്പിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ച് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുളളത്.  

എൻസിഎൽടി അനുമതി നൽകിയാൽ, മുരാരി ലാൽ ജലന്റെയും ഫ്ലോറിയൻ ഫ്രിറ്റ്ഷിന്റെയും കൺസോർഷ്യത്തിന് എയർലൈൻ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയും.

"2016 ലെ ഇൻസോൾവെൻസി ആൻഡ് പാപ്പരത്വ കോഡിലെ സെക്ഷൻ 30 (6) അനുസരിച്ച് 2020 നവംബർ അഞ്ചിന് ബഹു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിൽ വായ്പാദാതാക്കളുടെ സമിതി അംഗീകരിച്ച പ്രമേയ പദ്ധതി ഫയൽ ചെയ്തു," ബി എസ് ഇ ഫയലിംഗിൽ റെസല്യൂഷൻ പ്രൊഫഷണൽ ആശിഷ് ചൗചാരിയ പറഞ്ഞു.

ഒക്ടോബർ 18 ന്, ജെറ്റ് എയർവേയ്സ് (ഇന്ത്യ) വായ്പാദാതാക്കളുടെ സമിതി യുകെ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാൽ ജലന്റെയും കൺസോർഷ്യം മുന്നോട്ടുവച്ച 1,000 കോടി രൂപയുടെ ബിഡ് സ്വീകരിച്ചിരുന്നു. 2019 ഏപ്രിൽ 17 ന് പ്രവർത്തനം നിലച്ച എയർലൈനിനെ പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിച്ചു കൊണ്ടുളളതാണ് ഈ ബിഡ്. 

ജെറ്റ് എയർവേയ്സിനെ ചുറ്റിപ്പറ്റിയുള്ള നിരവധി വെല്ലുവിളികൾ നേരിടാൻ എയർലൈനിന്റെ പുതിയ ഉടമ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. വൻ കടം, ജീവനക്കാർക്കുള്ള കുടിശ്ശിക, വിമാനത്താവളങ്ങൾ, ഗ്രൗണ്ട് ഹാൻഡ്ലറുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികളാണ് പുതിയ ഉടമകൾക്ക് മുന്നിൽ പരിഹാരം കാത്ത് കിടക്കുന്നത്. 
 

click me!