വൈറലായി ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ

Published : Aug 09, 2022, 04:45 PM ISTUpdated : Sep 03, 2022, 02:09 PM IST
വൈറലായി ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ

Synopsis

ഓണത്തെ സ്വാ​ഗതം ചെയ്ത ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം. ശീമാട്ടി ഓണം കളക്ഷനുകളിൽ നിരവധി ഡിസ്കൗണ്ട് ഓഫറുകൾ. വെറും 299 രൂപയിൽ തുടങ്ങുന്ന ഏറ്റവും പുതിയ ഓണം കളക്ഷൻ

ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. എക്കൊല്ലത്തെയും പോലെ ഈ വർഷവും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഓണ സ്മരണകളും ഓണത്തിന്റെ സകല ആവേശവും നിറച്ചൊരു ദൃശ്യ-ശ്രവ്യാനുഭവവും ആയിട്ടാണ് ഈ ഓണക്കാലത്തെ ശീമാട്ടി വരവേൽക്കുന്നത്.

"നിറയോ നിറ നിറ... പൊലി നിറ...പൊലി...നിറ" എന്ന് തുടങ്ങുന്ന ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മികവാർന്ന ദൃശ്യഭം​ഗികൊണ്ടും ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്.

​ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. സം​ഗീത സംവിധാനം നൽകി ആലപിച്ചിരിക്കുന്നത് ദീപാങ്കുരൻ കൈതപ്രവും. ​ഗോകുൽ എസ്. പിള്ള സംവിധാനവും ഛായാ​ഗ്രഹണം ​ഗൗതം ബാബുവും നിർവഹിച്ചിരിക്കുന്നു. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് കാഴ്ച്ചക്കാരായി എത്തിയത്.

ആഘോഷത്തോടൊപ്പം തന്നെ നിരവധി ഡിസ്കൗണ്ട് ഓഫറുകളും ശീമാട്ടി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കേവലം 299 രൂപയിൽ തുടങ്ങുന്ന ഏറ്റവും പുതിയ ഓണം കളക്ഷനുകളാണ് ഈ ഓണത്തിന് ശീമാട്ടി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഓരോ ഫ്ളോറിലും അതിവിപുലമായ ഫെസ്റ്റിവൽ കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വിപുലവും ഏറ്റവും പുതിയ സ്റ്റൈലിലുമുള്ള നിരവധി ഡിസൈനുകൾ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

ആർട്ട് സിൽക്ക്, ലിനൻ സിൽക്ക്, ടസർ സിൽക്ക്, കോട്ട & കോട്ടൺ, കേരള സാരി, സെറ്റുമുണ്ട് എന്നിങ്ങനെ സാരിയിൽ തന്നെ പുതുമയാർന്ന കളക്ഷനുകൾ എടുത്തുപറയേണ്ടവയാണ്. കൂടാതെ ഹോം വെയർ, നൈറ്റ് വെയർ, ലെഷർ‌ വെയർ, ഫോർമൽ വെയർ, കാഷ്വൽ വെയർ വസ്ത്രങ്ങളും കുട്ടികൾക്കുള്ള പുത്തൻ ഡിസൈനുകളും ശീമാട്ടിയിൽ ലഭ്യമാണ്.

ഏറ്റവും മികച്ച രീതിയിൽ ആഘോഷമായി ഈ ഓണക്കാലം കൊണ്ടാടാനുള്ള എല്ലാ സൗകര്യങ്ങളും ശീമാട്ടിയിൽ സജ്ജമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ