വേനൽക്കാല ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വൻ നഷ്ടം ഉണ്ടാകും; വിപണിയിൽ സമ്മർദ്ദം

By Web TeamFirst Published Apr 24, 2020, 11:49 AM IST
Highlights

25 -60 ശതമാനം വരെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

ദില്ലി: രാജ്യത്തെ വേനൽക്കാല ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടാകും. ലോക്ക് ഡൗൺ നീട്ടിയതോടെയാണ് വിൽപ്പനയിൽ വലിയ കുറവ് രേഖപ്പെടുത്തുന്നത്.

ലോക്ക് ഡൗണിന്റെ നീട്ടിയ നടപടി ഏപ്രിൽ പകുതി മുതൽ വിൽപ്പനയിൽ പുനരുജ്ജീവനമുണ്ടാകുമെന്ന നിർമാതാക്കളുടെയും വ്യാപാരികളുടെയും പ്രതീക്ഷകളെ തകർത്തു. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങൾ ഏപ്രിൽ 20 ന് ശേഷം അന്തർസംസ്ഥാന യാത്രകൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചതോടെയാണ് നഷ്ടം വലുതായത്. 

ലോക്ക്ഡൗൺ 2.0 കാരണം വേനൽക്കാല ഉൽ‌പന്നങ്ങളായ എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, കോളകൾ, ഐസ്ക്രീമുകൾ എന്നിവയുടെ നിർമ്മാതാക്കൾക്ക് വാർഷിക വിൽപ്പനയിൽ വലിയ നഷ്ടമുണ്ടാകും. 25 -60 ശതമാനം വരെ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ നടക്കുന്നത്. 

ഏപ്രിൽ 20 മുതൽ ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണിൽ ഭാഗികമായി ഇളവ് അനുവദിച്ചിട്ടും പ്രധാന വിപണികളായ ദില്ലി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിപണി പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. രാജസ്ഥാനിനൊപ്പം ഈ നാല് സംസ്ഥാനങ്ങളും കൂടിച്ചേർന്നാണ് മിക്ക വേനൽക്കാല ഉൽ‌പ്പന്നങ്ങളുടെയും വിൽ‌പനയുടെ 40 ശതമാനം സംഭാവന ചെയ്യുന്നത്.   

click me!