സപ്ലൈകോയുടെ ഓൺലൈൻ വിതരണം ഓ​ഗസ്റ്റ് മുതൽ കേരളത്തിൽ എല്ലായിടത്തും ആരംഭിക്കും

Published : Jul 17, 2020, 01:02 PM IST
സപ്ലൈകോയുടെ ഓൺലൈൻ വിതരണം ഓ​ഗസ്റ്റ് മുതൽ കേരളത്തിൽ എല്ലായിടത്തും ആരംഭിക്കും

Synopsis

പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോ​ഗത്തിൽ തീരുമാനമെടുത്തു. 

തിരുവനന്തപുരം: കൊച്ചി ന​ഗരത്തിൽ സപ്ലൈകോ നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഓ​ഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോ​ഗിക്കും. സാധനങ്ങൾ എത്തിക്കുന്നതിന് ചെറിയ നിരക്കിൽ ഫീസ് ഉണ്ടാകും‍.  

പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോ​ഗത്തിൽ തീരുമാനമെടുത്തു. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓ​ഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും.  

PREV
click me!

Recommended Stories

നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശത; ആപ്പിളിന്റെ അമരത്തേക്ക് ജോണ്‍ ടെര്‍നസ് എത്തുമ്പോള്‍!
'നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകേണ്ട'; കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടി കോടികള്‍ എറിഞ്ഞ് യൂട്യൂബ്, ഒപ്പം മുന്നറിയിപ്പും