ടാറ്റാ മോട്ടോഴ്സിന്‍റെ വില്‍പ്പനയിലും ഇടിവ്, പാസഞ്ചര്‍ വാഹന വില്‍പ്പനയും താഴേക്ക്

Published : Sep 12, 2019, 10:14 AM ISTUpdated : Sep 12, 2019, 10:15 AM IST
ടാറ്റാ മോട്ടോഴ്സിന്‍റെ വില്‍പ്പനയിലും ഇടിവ്, പാസഞ്ചര്‍ വാഹന വില്‍പ്പനയും താഴേക്ക്

Synopsis

ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 61,328 യൂണിറ്റുകളില്‍ നിന്ന് 47,098 യൂണിറ്റുകളായാണ് കുറഞ്ഞത്. 

ദില്ലി: ടാറ്റാ മോട്ടോഴ്സിന്‍റെ ആഗോള വില്‍പ്പനയില്‍ വന്‍ ഇടിവ്. ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്‍റെ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പടെ 72,624 വാഹനങ്ങളാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. 

കഴിഞ്ഞ വര്‍ഷം ഈ സമയം 1,07,030 യൂണിറ്റുകള്‍ വിറ്റസ്ഥാനത്താണ് ഈ കുറവുണ്ടായത്. ടാറ്റാ മോട്ടോഴ്സ് കോമേഴ്ഷ്യല്‍ വാഹനങ്ങളുടെയും ടാറ്റാ ദെയ്‍വുവിന്‍റെയും വില്‍പ്പന 45 ശതമാനം കുറഞ്ഞു. ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 61,328 യൂണിറ്റുകളില്‍ നിന്ന് 47,098 യൂണിറ്റുകളായാണ് കുറഞ്ഞത്. 
 

PREV
click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം