ഉപഭോക്താവിന്റെ അഭിരുചിക്ക് ഇണങ്ങുന്ന ഡിസൈനർ മാസ്കുകളുമായി 'വി സ്റ്റാര്‍'

Published : Jul 18, 2020, 02:31 PM ISTUpdated : Jul 18, 2020, 02:40 PM IST
ഉപഭോക്താവിന്റെ അഭിരുചിക്ക് ഇണങ്ങുന്ന ഡിസൈനർ മാസ്കുകളുമായി 'വി സ്റ്റാര്‍'

Synopsis

കോവിഡ് കാലത്തെ സുരക്ഷിത ഷോപ്പിങ് ലക്ഷ്യമിട്ട് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും വി സ്റ്റാറിന്റെ സൈറ്റിലും മാസ്ക് അടക്കമുള്ള വിസ്റ്റാർ ഉൽപന്നങ്ങൾ ലഭ്യമാണ്. 

മാസ്‌കുകള്‍ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായി മാറിയപ്പോള്‍, ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങുന്ന വിവിധതരം മാസ്‌കുകൾ നിര്‍മിച്ചു നല്‍കുകയാണ് പ്രമുഖ വസ്ത്രനിർമാണ ബ്രാൻഡായ വി സ്റ്റാര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നാല് വ്യത്യസ്ത സൈസുകളിലുള്ള (S, M, L, XL)12 ലേറെ തരം മാസ്കുകളാണ് വി സ്റ്റാര്‍ അവതരിപ്പിക്കുന്നത്. 

 

വായുസഞ്ചാരമുള്ള, മികച്ച ഫാബ്രിക് ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ മാസ്കുകള്‍ ചര്‍മത്തിനിണങ്ങുന്നതും ധരിക്കാന്‍ ആയാസരഹിതവുമാണെന്നും കഴുകി ഉപയോഗിച്ചാലും ഷെയ്പ്പിനോ സൈസിനോ മാറ്റം വരുന്നില്ലെന്നും കമ്പനി പറയുന്നു. മിതമായ നിരക്കിലാണ് ഇവ ലഭ്യമാകുന്നത്. റൂറല്‍ ടു നാഷണലിന്റെ ഭാഗമായി, ഈ ചെറിയ സമയത്തിനുള്ളില്‍തന്നെ ഉള്‍നാട്ടിലെ ഉപഭോക്താക്കളില്‍ക്കൂടി എത്തിച്ചേരുന്നതിനായി ഒരു വിതരണ ശൃംഖലതന്നെ വിസ്റ്റാര്‍ സജ്ജമാക്കിയിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി, തിരുപ്പൂരിലെ സ്വന്തം നിര്‍മാണ യൂണിറ്റിനു പുറമെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള 18 സ്വതന്ത്ര യൂണിറ്റുകളിലും നിര്‍ധന വനിതകള്‍ക്ക് തൊഴില്‍ നൽകാൻ ജീവകാരുണ്യ സംഘടനകള്‍ നടത്തുന്ന നിര്‍മാണ യൂണിറ്റുകളിലുമാണ് മാസ്ക് അടക്കമുള്ള വിസ്റ്റാര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇത് കോവിഡ് കാലത്ത് 500 ല്‍ പരം സ്ത്രീജീവനക്കാർക്കും കുടുംബങ്ങൾക്കും ആശ്വാസമായെന്നും കമ്പനി അധികൃതർ പറയുന്നു. 

കോവിഡ് കാലത്തെ സുരക്ഷിത ഷോപ്പിങ് ലക്ഷ്യമിട്ട് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും വി സ്റ്റാറിന്റെ സൈറ്റിലും മാസ്ക് അടക്കമുള്ള വിസ്റ്റാർ ഉൽപന്നങ്ങൾ ലഭ്യമാണ്. വി സ്റ്റാറിന്റെ ഈ പ്രീമിയം മാസ്‌ക്കുകള്‍ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യു.എസ്, ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ