ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടില്ല, ചെലവ് കുറയ്ക്കുന്ന നടപടികൾ തുടരും: വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി

Web Desk   | Asianet News
Published : Jul 13, 2020, 02:35 PM ISTUpdated : Jul 13, 2020, 02:38 PM IST
ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടില്ല, ചെലവ് കുറയ്ക്കുന്ന നടപടികൾ തുടരും: വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി

Synopsis

"നിലവിൽ, 95% വിപ്രോ ജീവനക്കാരും വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്, ഭാവിയിൽ ഇതൊരു ഹൈബ്രിഡ് മോഡലാകുമെന്ന് പ്രതീക്ഷിക്കുന്നു,"

മുംബൈ: കൊവിഡ് -19 സാമ്പത്തിക ആഘാതം മൂലം വിപ്രോ ലിമിറ്റഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകില്ലെന്ന് ചെയർമാൻ റിഷാദ് പ്രേംജി. തിങ്കളാഴ്ച നടന്ന കമ്പനിയുടെ 74-ാമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ഇപ്പോൾ ആരെയും ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഞങ്ങൾക്ക് പദ്ധതിയില്ല,” പ്രേംജി യോ​ഗത്തിൽ പറഞ്ഞു.

എന്നാൽ, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നിന്ന് രക്ഷനേടാൻ വിപ്രോ വിവിധ “പ്രവർത്തന മാർഗങ്ങളിലൂടെ” ചെലവ് കുറയ്ക്കുന്ന നടപടികൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"നിലവിൽ, 95% വിപ്രോ ജീവനക്കാരും വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്, ഭാവിയിൽ ഇതൊരു ഹൈബ്രിഡ് മോഡലാകുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ നിന്നുള്ള ജോലിയും ഓഫീസിൽ നിന്നുള്ള ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് നീങ്ങാം. അടുത്ത 12-18 മാസത്തിനുള്ളിൽ ഈ മോഡൽ വികസിക്കും," പ്രേംജി പറഞ്ഞു.

യുഎസ് സർക്കാർ എച്ച് 1-ബി വിസ നിരോധിച്ചതിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ അഭിസംബോധന ചെയ്ത പ്രേംജി ഈ നീക്കം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ചു. 70 ശതമാനം യുഎസ് ജീവനക്കാരെയും പ്രാദേശികമായാണ് നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഇനി മുതൽ തുടസമില്ലാതെ സൈബര്‍നെറ്റ് വഴി ഇപിഎഫ് പേയ്മെന്റ് നടത്താം