വലിയ ഓഫറുകളും സമ്മാനങ്ങളുമായി ഷഓമി 'ഓണ വിസ്മിയം'

Published : Aug 28, 2023, 10:32 AM ISTUpdated : Aug 28, 2023, 11:14 AM IST
വലിയ ഓഫറുകളും സമ്മാനങ്ങളുമായി ഷഓമി 'ഓണ വിസ്മിയം'

Synopsis

ഓണക്കാലത്ത് എല്ലാ ഉത്പന്നങ്ങളിലും വലിയ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി നൽകുന്നത്.

വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും സമ്മാനങ്ങളുമായി ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റായ ഷഓമിയുടെ 'ഓണ വിസ്മിയം' ഓഫർ. വ്യത്യസ്ത വേദികളിലായി പ്രശസ്ത സിനിമാതാരങ്ങളായ ഹണിറോസ്, ലിയോണ ലി ഷോയ് തുടങ്ങിയവരാണ് ഓഫറുകൾ ലോഞ്ച് ചെയതത്.

ലുലുമാളിൽ സംഘടിപ്പിച്ച ലോഞ്ച്, ഫ്ളാഷമോബും മത്സരങ്ങളും ഉൾപ്പെടെ അതിഗംഭീരമായാണ് അരങ്ങേറിയത്. ഈ ഓണക്കാലത്ത് എല്ലാ ഉത്പന്നങ്ങളിലും വലിയ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി നൽകുന്നത്. കൂടാതെ ഷോപ്പ് സ്മാർട്ട് വിൻ ഗോൾഡ് ഓഫറിലൂടെ ഷഓമി സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 100 ഗ്രാം സ്വർണ്ണവും സ്മാർട്ട് ഫോണുകളും സ്മാർട്ട് ടിവികളും സ്വന്തമാക്കാം.

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണായ റെഡ്മി 12 5G ഈ ഓണത്തിന് ഷഓമി ലോഞ്ച് ചെയ്തു. അടിപൊളി റാപ് ഗാനവും രസകരമായ മാവേലി ആനിമേഷനുമായി ഷഓമിയുടെ ഓണം പരസ്യം ട്രെന്റിങ്ങ് ആകുന്നു. 50 സെക്കന്റുകൾ ദൈർഘ്യമുള്ള പരസ്യം ഇന്റർനെറ്റിൽ ഇതുവരെ ലക്ഷക്കണക്കിന് ആളുകൾ കണ്ടു.

താരങ്ങളുൾപ്പെടെയുള്ളവർ പങ്കുവെച്ചിരിക്കുന്ന വീഡിയോ, രസകരമായ മാവേലി കഥാപാത്രത്തിന്റെയും പുലിക്കളിയുടെ ഡാൻസുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന റാപ് സോഷ്യൽമീഡിയിൽ ഒട്ടേറെ ആളുകളാണ് പരസ്പരം പങ്കുവെയ്ക്കുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്