ബീഹാർ മുൻ വിദ്യാഭ്യാസമന്ത്രി മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Apr 19, 2021, 3:10 PM IST
Highlights

സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സർക്കാർ തീരുമാനം. 

അസ്സം: ബീഹാറിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എംഎൽഎയുമായ മേവാലാൽ ചൗധരി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബീഹാറിലെ താരാപൂർ നിയോജകമണ്ഡലത്തിലെ സിറ്റിം​ഗ് എംഎൽ എ ആയിരുന്നു ഇദ്ദേഹം. അഴിമതി ആരോപണത്തെ തുടർന്നാണ് ഇദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്തത്. 

ബീഹാറിൽ സർക്കാർ ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സർക്കാർ തീരുമാനം. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങളിലൊന്നും  പരീക്ഷകൾ ന
ത്തില്ല. എല്ലാ ആരോ​ഗ്യപ്രവർത്തകർക്കും ഈ വർഷം ഒരു മാസത്തെ ബോണസ് ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചു. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ബീഹാറിൽ 39,498 കൊവിഡ് കേസുകൾ സജീവമായിട്ടുണ്ട്. രോ​ഗബാധ മൂലമുള്ള മരണ സംഖ്യ ഞായറാഴ്ച മാത്രം 1722 ആണ്. 
 

click me!