കൊവിഡ് കേസുകളില്‍ മുന്നിട്ടുനില്‍ക്കുന്നത് 5 സംസ്ഥാനങ്ങള്‍; പട്ടികയില്‍ കേരളവും

By Web TeamFirst Published Apr 11, 2021, 8:10 PM IST
Highlights

ഇതില്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ് 48.57 ശതമാനം കേസുകളും വരുന്നത്. 55,000ത്തിലധികം കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ പതിനാലായിരത്തിലധികം കേസുകളുമായി ഛത്തീസ്ഗഢ്, 12,000ത്തിലധികം കേസുകളുമായി ഉത്തര്‍പ്രദേശ് എന്നിങ്ങനെയാണ് നില

കൊവിഡ് 19 മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രാജ്യത്ത് ആദ്യമായി രോഗികളുടെ എണ്ണം ഏറ്റവും കൂടുതലായി വന്നിരിക്കുന്നത് ഈ ദിവസങ്ങളിലാണ്. പ്രതിദിന കൊവിഡ് കണക്കും ആശങ്കാജനകമാം വിധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വരുന്നത്. പോയ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷമാണ്. മരണസംഖ്യയും വര്‍ധിച്ചുവരുന്നുവെന്നത് വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പടര്‍ത്തുന്നത്. പലയിടങ്ങളിലും ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

രാജ്യത്തെ ആകെ കൊവിഡ് കണക്കില്‍ 70 ശതമാനത്തിലധികം വരുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഈ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ പട്ടികയിലുള്‍പ്പെടുന്നത്. 

ഇതില്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ് 48.57 ശതമാനം കേസുകളും വരുന്നത്. 55,000ത്തിലധികം കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ പതിനാലായിരത്തിലധികം കേസുകളുമായി ഛത്തീസ്ഗഢ്, 12,000ത്തിലധികം കേസുകളുമായി ഉത്തര്‍പ്രദേശ് എന്നിങ്ങനെയാണ് നില. 

പ്രതിദിന മരണനിരക്കും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 839 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 309 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ആശങ്കപ്പെടുത്തുന്ന ഈ കണക്കുകള്‍ വീണ്ടും രാജ്യം കര്‍ശനനിയന്ത്രണങ്ങളിലേക്ക് നീങ്ങുമോ എന്ന സംശയമാണ് ബാക്കിയാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മിക്ക സംസ്ഥാനങ്ങളും അറിയിച്ചിട്ടുമുണ്ട്.

Also Read:- വാക്സീൻ വിമുഖത തുടരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം; ദില്ലിയിൽ കൂടുതൽ നിയന്ത്രണങ്ങൾ, പൊതുപരിപാടികള്‍ നിരോധിച്ചു...

click me!