വീടിനകത്ത് നൂറിലധികം മൂർഖൻ പാമ്പുകൾ, പുറത്ത് കൊറോണ; എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം

Web Desk   | Asianet News
Published : May 22, 2020, 10:21 AM ISTUpdated : May 22, 2020, 11:54 AM IST
വീടിനകത്ത് നൂറിലധികം മൂർഖൻ പാമ്പുകൾ, പുറത്ത് കൊറോണ; എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം

Synopsis

 എവിടെ നിന്നാണ് ഇവ എത്തുന്നതെന്ന് വ്യക്തമല്ല. ഇയാളൊഴികെ ബാക്കി കുടുംബാം​ഗങ്ങളെല്ലാം മറ്റൊരു ​ഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.   


ഭോപ്പാൽ: വീട്ടിനുള്ളിൽ ഇഴഞ്ഞു നടക്കുന്ന മൂർഖൻ പാമ്പുകൾ കാരണം ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ കുടുംബം. റോൺ ​ഗ്രാമത്തിലെ ഈ കുടുംബം ഉറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി.ഏകദേശം 123 ലധികം മൂർഖൻ പാമ്പുകളാണ് വീട്ടിനുള്ളിലേക്ക് എത്തുന്നതെന്ന് ​ഗൃ​ഹനാഥനായ ജീവൻ സിം​ഗ് കുശ്വാ പറയുന്നു. എവിടെ നിന്നാണ് ഇവ എത്തുന്നതെന്ന് വ്യക്തമല്ല. ഇയാളൊഴികെ ബാക്കി കുടുംബാം​ഗങ്ങളെല്ലാം മറ്റൊരു ​ഗ്രാമത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. 

വീടനകത്ത് മൂർഖൻ പാമ്പുകൾ, വീടിന് പുറത്ത് കൊറോണ വൈറസ്. ഞാനെന്ത് ചെയ്യും? ജീവൻ സിം​ഗ് ചോദിക്കുന്നു. രാത്രിയാകുമ്പോഴാണ് പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങി വീടിനുള്ളിൽ ഇഴഞ്ഞു നടക്കുന്നത്. ഒരു കസേരയിലിരുന്ന് പാമ്പുകളുടെ വീട്ടിനുള്ളിലെ സഞ്ചാരം ശ്രദ്ധിക്കുകയാണ് ജീവന്‍ സിങ് ചെയ്യുന്നത്.  ഇവയുടെ മാളം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. പാമ്പിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ ദിവസമേ ആയിട്ടുണ്ടാവുകയുള്ളു എന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. 

വലിയ പാമ്പുകളേക്കാള്‍ അപകടം ചെറിയ പാമ്പുകളില്‍ നിന്നാണെന്നും ഇവര്‍ പറഞ്ഞു. കടിക്കുമ്പോള്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍ വിഷം മുഴുവനും പുറത്തേക്ക് വിടുമെന്നും വലിയ പാമ്പുകള്‍ വിഷത്തിന്റെ ഒരു ഭാഗം ശേഖരിച്ച് വെച്ച് ബാക്കിയാണ് പുറത്തേക്ക് വിടുന്നത്. ഇതാണ് ചെറിയ പാമ്പുകളില്‍ നിന്ന് കടിയേല്‍ക്കുന്നതിലുള്ള അപകടം. തറയുടെ അടിയിൽ നിന്നാണ് ആദ്യമായി പാമ്പിൻ കു‍ഞ്ഞുങ്ങൾ ഇറങ്ങി വരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഇതിനകം 51 കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോ​ഗസ്ഥര്‍ പിടികൂടിയിരുന്നു. 
 

PREV
click me!

Recommended Stories

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടകുട്ടികളെ വരവേറ്റിട്ട് 4 മാസം, കേദാർനാഥ് ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ടത് മുൻ സൈനിക ഉദ്യോഗസ്ഥൻ
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി