ടി20 ചരിത്രത്തില്‍ ആദ്യം, 15 പന്തില്‍ ഫിഫ്റ്റി, 36 പന്തില്‍ സെഞ്ചുറി, ലോക റെക്കോര്‍ഡിട്ട് വൈഭവ് സൂര്യവംശി

Published : Apr 25, 2026, 09:39 PM IST
Vaibhav Sooryavanshi

Synopsis

കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ 4 സിക്സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്.

ജയ്പൂർ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും രാജസ്ഥാൻ റോയൽസിന്‍റെ കൗമാര താരം വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ അർധ സെഞ്ച്വറി തികച്ച വൈഭവ് 36 പന്തില്‍ ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കി. ടി20 ക്രിക്കറ്റിൽ മൂന്ന് തവണ 15 പന്തിലോ അതിൽ താഴെയോ പന്തുകളിൽ അർധ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോര്‍ഡുും വൈഭവ് സ്വന്തമാക്കി. രണ്ട് തവണ 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ജേക്ക് ഫ്രേസർ മക്ഗുർക്കിന്‍റെ റെക്കോർഡാണ് വൈഭവ് ഇന്ന് മറികടന്നത്.

ഐപിഎല്ലിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡ‍ും വൈഭവ് ഇന്ന് സ്വന്തം പേരിലാക്കി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അരങ്ങേറിയ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ച് ഐപിഎല്ലില്‍ ഇന്ത്യൻ താരത്തിന്‍റെ വേഗമേറി സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.ഹൈദരാബാദിനെതിരായ വെടിക്കെട്ട് സെഞ്ചുറിയോടെ, ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ബാറ്ററെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. 473 പന്തുകളിൽ നിന്നാണ് വൈഭവ് 1000 റൺസ് തികച്ചത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ 480 പന്തുകളില്‍ 1000 റണ്‍സ് തികച്ച മിച്ചല്‍ ഓവന്‍റെയും 520 പന്തില്‍ 1000 റണ്‍സടിച്ച ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു സൈമണ്‍സിനെയുമാണ് വൈഭവ് പിന്നിലാക്കിയത്.

 

കഴിഞ്ഞ മത്സരത്തിൽ തന്നെ പൂജ്യത്തിന് പുറത്താക്കിയ പ്രഫുൽ ഹിംഗെയുടെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ 4 സിക്സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്. ആ ഓവറിൽ മാത്രം 24 റൺസ് പിറന്നു. പരിക്കിന് ശേഷം ഹൈദരാബാദ് നിരയിൽ തിരിച്ചെത്തിയ നായകൻ പാറ്റ് കമ്മിൻസിനെയും ഇഷാൻ മലിംഗയെയും സിക്സറിന് പറത്തിയാണ് വൈഭവ് തന്‍റെ കരുത്തറിയിച്ചത്. വെറും 15 പന്തിൽ 7 സിക്സറുകളും ഒരു ഫോറുമടക്കമാണ് വൈഭവ് അർധ സെഞ്ച്വറിയിലെത്തിയത്. സാക്കിബ് ഹൊസൈനെതിരെ സിക്സും ഫോറും സിക്സും പറത്തി സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് തൊട്ടടുത്ത പന്തില്‍ പുറത്തായി. അഞ്ച് ഫോറും 12 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. വൈഭവ് നേടിയ 103 റണ്‍സില്‍ 92 റണ്‍സും ബൗണ്ടറികളിലൂടെയായിരുന്നുവെന്നതും പ്രത്യേകതയാണ്.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതികാരം അത് വീട്ടാനുള്ളതാണ്, ആദ്യ പന്തില്‍ പുറത്താക്കിയ പ്രഫുൽ ഹിംഗെയെ തുടര്‍ച്ചയായി 4 സിക്സുകള്‍ പറത്തി വൈഭവ് സൂര്യവംശി
ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്, ഡല്‍ഹിയുടെ റണ്‍മലക്ക് മുന്നിലും വീഴാതെ പഞ്ചാബ്, ജയം 7 പന്ത് ബാക്കി നിര്‍ത്തി