19 ഫോര്‍, 8 സിക്സ്, വിനു മങ്കാദ് ട്രോഫിയിൽ 143 പന്തില്‍ 173 റൺസ് അടിച്ചുകൂട്ടി സെവാഗിന്‍റെ മകൻ ആര്യവീർ

Published : Oct 16, 2026, 06:15 PM IST
Aaryavir Sehwag-Virendar Sehwag

Synopsis

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച ആര്യവീർ ചണ്ഡീഗഡ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.

വിശാഖപട്ടണം: വീരേന്ദർ സെവാഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ അനുസ്മരിപ്പിച്ച് മകൻ ആര്യവീർ സെവാഗ്. വിനൂ മങ്കാദ് ട്രോഫിയിൽ ഡൽഹി ടീമിനെ നയിക്കുന്ന 18-കാരനായ ആര്യവീർ ചണ്ഡീഗഡിനെതിരെ 143 പന്തിൽ നിന്ന് 173 റൺസ് അടിച്ചുകൂട്ടി. 19 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു യുവതാരത്തിന്‍റെ വിസ്മയ ഇന്നിംഗ്സ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കായി ഓപ്പണർ അർണവ് ബുഗ്ഗയ്ക്കൊപ്പം (47) മികച്ച തുടക്കമാണ് ആര്യവീർ നൽകിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു.

തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച ആര്യവീർ ചണ്ഡീഗഡ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. 46-ാം ഓവറിൽ ശ്രേഷ്ഠ് ദുഗ്ഗലിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഡൽഹിയെ സുരക്ഷിതമായ സ്കോറിലേക്ക് ആര്യവീർ എത്തിച്ചിരുന്നു. ആര്യവീറിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഡൽഹി നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.

കഴിഞ്ഞ മത്സരത്തിൽ കർണാടകയ്ക്കെതിരെ വലിയ തോൽവി വഴങ്ങിയ ഡൽഹിക്ക് ഈ ഇന്നിംഗ്സിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്കോട്ടിൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരായ പരമ്പരയിലൂടെയാണ് ആര്യവീർ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം, ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അച്ഛന്‍റെ അതേ ആക്രമണ ശൈലിയിൽ റൺസ് അടിച്ചുകൂട്ടുന്ന ആര്യവീർ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി പ്രതീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയും രോഹിത്തുമില്ല, ഏറ്റവും മികച്ച 5 ടി20 ബാറ്റർമാരെ തെര‌ഞ്ഞെടുത്ത് രഹാനെ, ഒരു ഇന്ത്യൻ താരം മാത്രം പട്ടികയിൽ
ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് വെസ്റ്റ് ഇൻഡീസിന് സാമ്പത്തിക നേട്ടമില്ല; ഐസിസി റവന്യൂ മോഡലിനെതിരെ ബോർഡ് സിഇഒ