
ദില്ലി: ഈ വര്‍ഷത്തെ വനിതാ ലോകകപ്പ് (2022 Women's Cricket World Cup) നേടുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ സ്‌മൃതി മന്ഥാന (Smriti Mandhana). കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം (ICC Women's Cricketer of the year 2021) നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു സ്‌മൃതി. ഐസിസി പുരസ്‌കാരം ആത്മവിശ്വാസം കൂട്ടുമെന്നും സ്‌മൃതി പറഞ്ഞു.
ഐസിസിയുടെ 2021ലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം 22 കളിയിൽ 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 855 റൺസ് നേടിയാണ് സ്‌മൃതി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ മുന്‍നിര ടീമുകള്‍ക്കെതിരെ മന്ഥാന മികച്ച പ്രകടനം പുറത്തെടുത്തിയിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി മന്ഥാന ചരിത്രത്തിലിടം പിടിച്ച വര്‍ഷം കൂടിയാണ് 2021.
2018ലും സ്‌മൃതി മന്ഥാന മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലാണ് സ്‌മൃതിയും ഇന്ത്യന്‍ ടീമും ഇനി മത്സരിക്കുക. അടുത്തമാസം 9നാണ് ആദ്യ ട്വന്‍റി 20.
ICC Awards 2021 : സ്‌മൃതി മന്ഥാന 2021ലെ മികച്ച വനിതാ താരം; പുരുഷന്‍മാരില്‍ ഷഹീന്‍ അഫ്രീദി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!