
മുംബൈ: ഈ മാസം 24 മുകല്‍ പുതുച്ചേരിയില്‍ തുടങ്ങുന്ന ദേവ്ധർ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിനുള്ള ദക്ഷിണമേഖലാ ടീമിനെ പ്രഖ്യാപിച്ചു. കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നായകനാകുന്ന ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടം നേടി. മലയാളി താരം രോഹന്‍ കുന്നുമ്മലാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
രോഹന് പുറമെ മലയാളി താരം സിജോ മോൻ ജോസഫും കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയ തമിഴ്നാടിന്‍റെ സായ് സുദര്‍ശനും ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഈ മാസം 13 മുതല്‍ 23വരെ കൊളംബോയില്‍ നടക്കുന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ കളിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏകദിന ക്രിക്കറ്റില്‍ ഓരോ സംസ്ഥാനത്തും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ടീമില്‍ ഇടം നേടുകയെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കര്‍ക്ക് ടീമിലിടം കിട്ടിയത് അപ്രതീക്ഷിതമായി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്കായി നടത്തിയ മികച്ച പ്രകടനവും ഇടം കൈയന്‍ പേസറായതിനാല്‍ ബൗളിംഗ് വൈവിധ്യം ഉറപ്പുവരുത്താം എന്നതും കണക്കിലെടുത്താണ് അര്‍ജ്ജുന് ടീമില്‍ സ്ഥാനം നല്‍കിയതെന്ന് സെലക്ടര്‍മാര്‍ വിശദീകരിച്ചു.
ദേവ്ധർ ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), എൻ ജഗദീശൻ (വിക്കറ്റ് കീപ്പർ), രോഹിത് റായിഡു, കെ ബി അരുൺ കാർത്തിക്, ദേവദത്ത് പടിക്കൽ, റിക്കി ഭുയി (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, വി കവേരപ്പ, വി വൈശാഖ്, കൗശിക് വി, മോഹിത് വി, മോഹിത് വി, മോഹിത് വി. , സിജോമോൻ ജോസഫ്, അർജുൻ ടെണ്ടുൽക്കർ, സായ് കിഷോർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!