പ്ലേ ഓഫിലെ ഒറ്റ സ്ഥാനത്തിനായി പൊരുതാൻ 5 ടീമുകള്‍, സാധ്യതകളില്‍ കൊല്‍ക്കത്തക്കും ഡല്‍ഹിക്കും പിന്നിലേക്ക് കൂപ്പുകുത്തി ചെന്നൈ

Published : May 19, 2026, 10:37 AM IST
CSK vs SRH IPL 2026

Synopsis

ഹൈദരാബാദിനെതിരെ ചെന്നൈ തോറ്റതോടെ രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫിലെത്താനുള്ള സാധ്യത 34.80% ശതമാനത്തില്‍ നിന്ന് 34.9 ശതമാനമായി ഉയര്‍ന്നു.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയതോടെ പ്ലേ ഓഫില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു സ്ഥാനം. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി ചെന്നൈ ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് മത്സരരംഗത്തുള്ളത്. ആര്‍സിബി, ഹൈദരാബാദ്, ഗുജറാത്ത് ടീമുകള്‍ 100 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളാണ് പ്ലേ ഓഫിലെ അവസാന ബര്‍ത്തിനായി കടുത്ത പോരാട്ടത്തിലുള്ളത്. ഇന്നലെ ഹൈദരാബാദിനെ തോല്‍പിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് സാധ്യത ഉയര്‍ത്താമായിരുന്ന ചെന്നൈക്ക് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം നിലവില്‍ ഏറ്റവും കുറവ് പ്ലേ ഓഫ് സാധ്യതയാണുള്ളത്.

ഹൈദരാബാദിനെതിരെ ചെന്നൈ തോറ്റതോടെ രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫിലെത്താനുള്ള സാധ്യത 34.80% ശതമാനത്തില്‍ നിന്ന് 34.9 ശതമാനമായി ഉയര്‍ന്നു. ആയി കുറഞ്ഞു. അവസാന രണ്ട് കളികളില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നൗ, മുംബൈ, ടീമുകളെയാണ് നേരിടേണ്ടത് എന്നത് രാജസ്ഥാന് അനുകൂലമാണ്. ഒരു കളി മാത്രം ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതയും നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ചെന്നൈ തോറ്റതോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 31.10 ശതമാനത്തില്‍ നിന്ന് 33.6 ശതമാനമായി വര്‍ധിച്ചു. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ അവസാന മത്സരം ജയിച്ചാൽ 15 പോയിന്‍റ് നേടാൻ പഞ്ചാബിനാവും.

ഹൈദരാബാദിനെതിരായ തോല്‍വിക്കുശേഷം ചെന്നൈ പ്ലേ ഓഫിലെത്താനുള്ള സാധ്യത 35.50 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കൂപ്പുകുത്തി. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പിച്ചാല്‍ പോലും പരമാവധി 14 പോയിന്‍റ് നേടാനെ ചെന്നൈക്കാവു. ഈ സാഹചര്യത്തില്‍ ഇനിയുള്ള രണ്ട് കളികളില്‍ ഒന്നിലെങ്കിലും രാജസ്ഥാന്‍ തോല്‍ക്കുകയും ലക്നൗവിനോട് പഞ്ചാബ് പരാജയപ്പെടുകയും കൊല്‍ക്കത്ത മുംബൈയോട് തോല്‍ക്കുകയും ഡല്‍ഹിയെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍പിക്കുകയും ചെയ്താല്‍ മാത്രമെ അവസാന മത്സരത്തില്‍ ജയിച്ചാലും ചെന്നൈ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ളു.

 

ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷ ബാക്കിയുള്ള കൊല്‍ക്കത്തുയുടെ സാധ്യത 13.90 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി ഉയര്‍ന്നു. ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത അവശേഷിക്കുന്ന ഡല്‍ഹി ക്യാപിറ്റൽസിന്‍റെ സാധ്യത 10.60 ശതമാനത്തില്‍ നിന്ന് 9.8 ശതമാനമായി ഉയര്‍ന്നതാണ് മറ്റൊരു മാറ്റം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധോണിയെപ്പോലും ഞെട്ടിച്ച മിന്നൽ സ്റ്റംപിംഗ്, 'ചേട്ട'നോട് കട്ട കലിപ്പിൽ ക്ലാസൻ, പ്രതികരിച്ച് സഞ്ജു സാംസണ്‍
ചെപ്പോക്കില്‍ ചെന്നൈ വീണു, ഹൈദരാബാദ് പ്ലേ ഓഫില്‍, ഗുജറാത്തിനും പ്ലേ ഓഫ് ടിക്കറ്റ്, സിഎസ്‌കെ പുറത്തേക്ക്