
ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങൾ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു. യോ യോ ടെസ്റ്റിൽ പുതിയതായി ഉൾപ്പെട്ട രണ്ട് കിലോമീറ്റർ ഫിറ്റ്നസ് ടെസ്റ്റിലാണ് താരങ്ങൾ പരാജയപ്പെട്ടത്. സഞ്ജുവിനൊപ്പം രാഹുൽ തെവാത്തിയ, നിധീഷ് റാണ, സിദ്ധാർഥ് കൗൾ, തുടങ്ങിയവർക്കും നിശ്ചിത സമയത്ത് 2 കിലോമീറ്റർ ദൂരം പൂർത്തിയാക്കാനായില്ല.
ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ, സ്പിന്നർമാർ എന്നിവർ 2 കിലോമീറ്റർ ദൂരം എട്ട് മിനിറ്റ് 30 സെക്കൻഡിലാണ് പൂർത്തിയാക്കേണ്ടത്. ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും 2 കിലോമീറ്റർ ഫിനിഷ് ചെയ്യണം. ആദ്യ ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് ഒരു അവസരംകൂടി നൽകുമെന്ന് ബിസിസിഐ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന താരങ്ങളെ യോ യോ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യോ യോ ടെസ്റ്റിൽ പരാജയപ്പെടുന്ന താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!