
ബെനോയി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി ഇന്ത്യൻ അണ്ടര്‍ 19 ടീം ക്യാപ്റ്റൻ വൈഭവ് സൂര്യവന്‍ഷി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വൈഭവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്.
11 പന്തില്‍ 9 റണ്‍സുമായി വേദാന്ത് ത്രിവേദിയും 6 പന്തില്‍ 2 റണ്ണുമായി അഭിഗ്യാന്‍ കുണ്ഡുവും ക്രീസില്‍. 19 പന്തില്‍ 20 റൺസെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും 24 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റൻ വൈഭവ് സൂര്യവന്‍ഷിയുടെയും വിക്കറ്റുകളാണ് ഇന്ത്യ അണ്ടര്‍ 19 ടീമിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ്-ആരോണ്‍ സഖ്യം 6.1 ഓവറില്‍ 67 റണ്‍സ് അടിച്ചെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ബയാന്‍ഡ മയോളക്കെതിരെ ലോംഗ് ഓഫിലൂടെ സിക്സ് പറത്തി19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് പിന്നീട് തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും കൂടി പറത്തി. 24 പന്തില്‍ 68 റണ്‍സെടുത്ത് ഒമ്പതാം ഓവറില്‍ പുറത്തായ വൈഭവ് ആക 10 സിക്സും ഒരു ഫോറും പറത്തി. വൈഭവ് നേടിയ 68 റണ്‍സില്‍ 64 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. തുടക്കത്തില്‍ 96-4 എന്ന സ്കോറില്‍ പതറിയ ദക്ഷിണാഫ്രിക്കയെ റോവല്‍സും ഡാനിയേല്‍ ബോസ്മാനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
എന്നാല്‍ ഡാനിയേല്‍ ബോസ്‌മാനെ(31) പുറത്താക്കി ആര്‍ എസ് അബ്രീഷ് തിരിച്ചടിച്ചതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകര്‍ന്നു. 113 പന്തില്‍ 114 റണ്‍സെടുത്ത റോവല്‍സ് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. ഇന്ത്യക്കായി കിഷന്‍ കുമാര്‍ സിംഗ് നാലു വിക്കറ്റെടുത്തപ്പോള്‍ അംബ്രിഷ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 റണ്‍സിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!