ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 971 താരങ്ങള്‍; അമേരിക്കയില്‍ നിന്നൊരു താരവും

By Web TeamFirst Published Dec 2, 2019, 8:39 PM IST
Highlights

73 കളിക്കാരെയാണ് താരലേലത്തിലൂടെ ടീമുകള്‍ സ്വന്തമാക്കുക. രജിസ്റ്റര്‍ ചെ്യതവരില്‍ 215 ക്യാപ്‌ഡ് പ്ലേയേഴ്സും 754 അണ്‍ ക്യാപ്‌ഡ് പ്ലേയേഴ്സുമുണ്ട്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്ത: ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനുള്ള  അവസാന തീയതി നവംബര്‍ 30ന് പൂര്‍ത്തിയായപ്പോള്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 971 കളിക്കാര്‍. ഇതില്‍ അമേരിക്കയില്‍ നിന്നൊരു താരവും ഉള്‍പ്പെടുന്നു. ഈ മാസം 19ന് കൊല്‍ക്കത്തയിലാണ് താരലേലം.

73 കളിക്കാരെയാണ് താരലേലത്തിലൂടെ ടീമുകള്‍ സ്വന്തമാക്കുക. രജിസ്റ്റര്‍ ചെ്യതവരില്‍ 215 ക്യാപ്‌ഡ് പ്ലേയേഴ്സും 754 അണ്‍ ക്യാപ്‌ഡ് പ്ലേയേഴ്സുമുണ്ട്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ താരങ്ങളില്‍ 19 ഇന്ത്യന്‍ താരങ്ങളുണ്ട്. 634 പുതുമുഖ കളിക്കാരാണ് ഇന്ത്യയില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു ഐപിഎല്‍ മത്സരമെങ്കിലും കളിച്ചിട്ടുള്ള പുതുമുഖതാരങ്ങളില്‍ 60 ഇന്ത്യക്കാരുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ദേശീയ ടീമിനായി കളിച്ചിട്ടുള്ള 196 കളിക്കാരും 60 പുതുമുഖ താരങ്ങളും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ പെടുന്നു. രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന കളിക്കാരാണ് അന്തിമ ലേലത്തിനെത്തുക. ഈ മാസം ഒമ്പതിനാണ് അന്തിമ ലേലത്തില്‍ പങ്കെടുക്കേണ്ട കളിക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനുള്ള അവസാന തീയതി.

ഓസ്ട്രേലിയ(55), ദക്ഷഇണാഫ്രിക്ക(54), ശ്രീലങ്ക(39), വെസ്റ്റ് ഇന്‍ഡീസ്(34), ന്യൂസിലന്‍ഡ്(24), ഇംഗ്ലണ്ട്(22), അഫ്ഗാനിസ്ഥാന്‍(19), ബംഗ്ലാദേശ്(6), സിംബാബ്‌വെ(3),അമേരിക്ക(1), നെതര്‍ലന്‍ഡ്സ്(1) എന്നിങ്ങനെയാൻ് വിവിധ രാജ്യങ്ങളില്‍ നിന്നുള്  താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

click me!