തന്‍റെ ഇന്‍സ്റ്റ റീലിൽ ശുഭ്മാൻ ഗിൽ കമന്‍റ് ചെയ്താൽ പഠിക്കാന്‍ തുടങ്ങുമെന്ന് വിദ്യാർത്ഥി, പിന്നീട് സംഭവിച്ചത്

Published : Feb 21, 2024, 11:30 AM IST
 തന്‍റെ ഇന്‍സ്റ്റ റീലിൽ ശുഭ്മാൻ ഗിൽ കമന്‍റ് ചെയ്താൽ പഠിക്കാന്‍ തുടങ്ങുമെന്ന് വിദ്യാർത്ഥി, പിന്നീട് സംഭവിച്ചത്

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മുംബൈ: സോഷ്യല്‍ മീഡിയായുഗത്തില്‍ ആരാധകര്‍ക്ക് താരങ്ങളുമായി സംവദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അങ്ങനെ വ്യത്യസ്തമായൊരു വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ഒരു ആരാധന്‍. പരീക്ഷക്കാലമായെങ്കിലും ഇനിയും പഠിച്ചു തുടങ്ങിയിട്ടില്ലാത്ത വിദ്യാര്‍ഥി തന്‍റെ ഇന്‍സ്റ്റഗ്രാം റീലില്‍ സാക്ഷാല്‍ ശുഭ്മാന്‍ ഗില്‍ കമന്‍റ് ചെയ്യുകയാണെങ്കില്‍ നാളെ മുതല്‍ പഠിച്ചു തുടങ്ങാമെന്ന് വിദ്യാര്‍ഥി പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് നടന്നത് ആ വിദ്യാര്‍ത്ഥി സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാര്യമായിരുന്നു. വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോക്ക് താഴെ ശുഭ്മാന്‍ ഗില്‍ കമന്‍റിട്ടു. പഠനം തുടങ്ങൂ എന്നായിരുന്നു ഗില്ലിന്‍റെ കമന്‍റ്. ഇതോടെ വിദ്യാര്‍ത്ഥി പഠനം തുടങ്ങിയോ എന്ന് വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരമായി മാറുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതോടെ ഗില്‍ ടീമില്‍ നിന്ന് പുറത്താവുമെന്ന് കരുതിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ നേടിയ ഉജ്ജ്വല സെഞ്ചുറി ഗില്ലിനെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലും ഇടം നല്‍കി.

രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിലെ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാര്‍ സമ്മാനം, ടീമിന് ഒരു കോടി രൂപ

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സ് അടിച്ച് ഗില്‍ തിളങ്ങിയിരുന്നു. 91 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്ക് നീങ്ങിയ ഗില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 23മുതല്‍ റാഞ്ചിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

അടിതെറ്റി മുന്‍നിര, ഒറ്റക്ക് പൊരുതി ഹാര്‍ദ്ദിക് പാണ്ഡ്യ, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 176 റണ്‍സ് വിജയലക്ഷ്യം
നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച