രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിലെ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാര്‍ സമ്മാനം, ടീമിന് ഒരു കോടി രൂപ

Published : Feb 21, 2024, 10:57 AM ISTUpdated : Feb 21, 2024, 10:59 AM IST
രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിലെ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാര്‍ സമ്മാനം, ടീമിന് ഒരു കോടി രൂപ

Synopsis

പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും സമ്മാനം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു. ഈ സീസണില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ക്യാപ്റ്റന്‍ സിയില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ മത്സരിച്ച ഹൈദരാബാദ് ഫൈനലില്‍ മേഘാലയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുടെ വമ്പന്‍ പ്രഖ്യാപനം വന്നത്.

പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ജഗന്‍ മോഹന്‍ റാവു പ്രഖ്യാപിച്ചത്.

അന്ന് ഗംഭീറുമായി അടിയുണ്ടാക്കിയില്ലായിരുന്നെങ്കിൽ എന്‍റെ ബാങ്ക് ബാലൻസ് ഉയർന്നേനെ, വെളിപ്പെടുത്തി ബംഗാൾ താരം

കളിക്കാര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് പറഞ്ഞ് ജഗന്‍ മോഹന്‍ റാവു അടുത്ത സീസണില്‍ കിരീടം നേടുക എന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ അസാധ്യമെന്ന് അറിയാവുന്നതുകൊണ്ടാണ് മൂന്ന് സീസണുകള്‍ സമയം നല്‍കുന്നതെന്നും വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ 1937-38, 1986-87 സീസണുകളിലാണ് ഹൈദരാബാദ് ഇതുവരെ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും അവസാനം ഫിനിഷ് ചെയ്തതിനെത്തുടര്‍ന്ന് ഹൈദരാബാദ് എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് പ്ലേറ്റ് ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.

നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം, രാഹുൽ കളിക്കില്ല; രഞ്ജി വിക്കറ്റ് വേട്ടക്കുശേഷം പേസ‍‍‍‍‍‍‍ർ തിരിച്ചെത്തി

അതേസമയം ഈ സീസണിലെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ലൈനപ്പായിട്ടുണ്ട്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഹരിയാനയെ 115 റണ്‍സിന് തോല്‍പ്പിച്ച വിദര്‍ഭ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സൗരാഷ്ട്രയാണ് ഈ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ടീം. കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്ന് 41 തവണ ചാമ്പ്യന്‍മാരായ മുംബൈയും ആന്ധ്രയുമാണ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് തമിഴ്നാടും കര്‍ണാടകയും ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് മധ്യപ്രദേശും ബറോഡയും ക്വാര്‍ട്ടറിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര